വയനാട്: കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും കടുവയുടെ ആക്രമണം. പുലിയാർകുന്ന് വീട്ടിൽ സി സതീശന്‍റെ ഒരു വയസുള്ള പശുകിടാവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. രാവിലെ മേയാൻ വിട്ട പശു തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃഗം ആക്രമിച്ച നിലയിൽ പശു കിടാവിനെ കണ്ടെത്തുന്നത്.
ഉടനെ ചികിത്സക്കായി പൂക്കോട് വെറ്റിനറി കോളജിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൂന്ന് മാസത്തിനിടെ നടക്കുന്ന നാലാമത്തെ വന്യമൃഗ ആക്രമണമാണിത്. സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർ കോഴിക്കോട്- കൊല്ലഗൽ ദേശീയപാത ഉപരോധിച്ചു. പശു കിടാവിനെ റോഡിൽ കിടത്തിയാണ് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചത്. ഉപരോധത്തിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.