തിരുവനന്തപുരം :കാലാവസ്ഥ മുന്നറിയിപ്പുകളെ വളരെ നിസാരമായി കാണുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ നമുക്ക് മുന്നിലെത്തുന്ന ഓരോ കാലവസ്ഥ അറിയിപ്പുകൾക്ക് പിന്നിലുമുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് നമ്മളിൽ പലർക്കും അറിയില്ല. എന്നാൽ ഇത് നന്നായി അറിയുന്നവരാണ് തിരുവനന്തപുരം മ്യൂസിയത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ മീറ്റിയറോളജിക്കല്‍ ഡിപ്പാർട്മെന്‍റിലെ ജീവനക്കാർ.
"മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് " അസ്ഥാനത്തായ കാലാവസ്ഥ പ്രവചനങ്ങളെ കാലങ്ങളായി ഈ പ്രയോഗത്തിലൂടെയാണ് പരിഹസിച്ചു പോരുന്നത്. എന്നാൽ ഇതിന് പുറകിൽ സാറ്റ്‌ലൈറ്റുകളും 200 ഓളം റഡാറുകളും കേന്ദ്രീകരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങളുണ്ട്, കൂടാതെ ഓരോ മൂന്നു മണിക്കൂറിനിടയിലെയും കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ, അന്തരീക്ഷത്തിന് പുറമേ ഭൂമിയെയും സമുദ്രത്തെയും കുറിച്ചുള്ള നിരന്തര പഠനങ്ങൾ എന്നിങ്ങനെ ശാസ്ത്രജ്ഞന്മാരുടെ ഒരു വലിയ സംഘമിവിടെ സർവ സന്നാഹങ്ങളുമായി സൂസജ്ജമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക