തിരുവനന്തപുരം : അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടില്‍ ഇന്നലെയും റെഡ് അലര്‍ട്ട് ആയിരുന്നു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.
വയനാടും കണ്ണൂരും റെഡ് അലര്‍ട്ട്; ജില്ലകളില്‍ ഇന്നും മഴ മുന്നറിയിപ്പ് - Weather Warning Across Kerala - WEATHER WARNING ACROSS KERALA
ഇന്നും നാളെയും ജൂലൈ 20 നും 21 നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Representative Image (ETV Bharat)
Published : Jul 18, 2024, 12:15 PM IST
|Updated : Jul 18, 2024, 12:51 PM IST
ഇന്നും നാളെയും ജൂലൈ 20 നും 21 നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ഇന്നും നാളെയും കാറ്റു വീശുന്നതിനു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കി.
ALSO READ:ഇടുക്കി കുരിശുപാറ ടൗണില്‍ മണ്ണിടിച്ചില്‍; വ്യാപാര സ്ഥാപനങ്ങള്‍ തകർന്നു, ഒരാള്‍ക്ക് പരിക്ക്
Last Updated : Jul 18, 2024, 12:51 PM IST