ഇടുക്കി : സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോർട്ട്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് (ജൂലൈ 17) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോരമേഖലകളിൽ ജാഗ്രത വേണമെന്നും കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂനമർദ പാത്തി: സംസ്ഥാനത്ത് കനത്ത മഴ തുടരും; ജില്ലകളിൽ ഓറഞ്ച് അലർട്ട് - Rain Alert In Kerala
സംസ്ഥാനത്ത് കുറഞ്ഞ സമയം കൊണ്ട് ശക്തമായ മഴ പെയ്യാൻ സാധ്യത. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. മലയോരമേഖലകളിൽ ജാഗ്രത നിര്‍ദേശം.
Representative Image (ETV Bharat)
Published : Jul 17, 2024, 7:32 AM IST
മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ ഛത്തീസ്‌ഗഡിനും വിദർഭയ്‌ക്കും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ച മറ്റൊരു ന്യൂനമർദം രൂപപ്പെട്ടേക്കും എന്ന് സൂചന.
Also Read:കനത്ത മഴ; ഏറ്റുമാനൂരിൽ വീട് തകർന്നു