തിരുവനന്തപുരം: പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ സൂര്യതാപവും സൂര്യാഘാതവുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.
കനത്ത ചൂടിൽ വെന്തുരുകി കേരളം : മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട് - YELLOW ALERT IN KERALA - YELLOW ALERT IN KERALA
പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്ലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും താപനില ഉയരുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ നടപടി

Weather Updates in Kerala: Yellow Alert in Palakkad, Thrissur and Kozhikode
Published : May 1, 2024, 3:57 PM IST
പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂടാണ് പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ രേഖപ്പെടുത്തി വരുന്നത്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.