കേരളം

kerala

ETV Bharat / state

കേരളത്തില്‍ ഇന്നും മഴ മുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Weather update Kerala - WEATHER UPDATE KERALA

തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്ക്.

KERALA WEATHER UPDATE  KERALA RAINS  കേരളത്തില്‍ മഴ മുന്നറിയിപ്പ്  YELLOW ALERT DISTRICTS KERALA
Kerala Weather (ETV Bharat)

By ETV Bharat Kerala Team

Published : May 30, 2024, 8:50 AM IST

തിരുവനന്തപുരം :വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലർട്ട്.

നാളെ (മെയ്‌ 31) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജൂൺ 1 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്, ജൂണ്‍ 2 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്.

തെക്കൻ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: ശക്‌തമായ മഴയിൽ വീടിൻ്റെ കിണർ ഇടിഞ്ഞു താഴ്ന്നു- വീഡിയോ - WELL COLLAPSED DUE TO HEAVY RAIN

ABOUT THE AUTHOR

...view details