കേരളം

kerala

ETV Bharat / state

13 ജില്ലകളിലും മഴയ്ക്ക് സാധ്യത; ഒരു ജില്ലയിൽ യെല്ലോ അലർട്ട് - WEATHER UPDATE KERALA

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം, മലപ്പുറം തുടങ്ങി 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത

CHANCE OF RAIN IN KERALA  YELLOW ALERT IN KERALA  കേരളത്തില്‍ മഴയ്ക്ക് സാധ്യത  യെല്ലോ അലർട്ട്
WEATHER UPDATE KERALA (Etv Bharat network)

By ETV Bharat Kerala Team

Published : May 3, 2024, 7:47 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യതയുള്ളതിനാല്‍ വയനാട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കാസർകോട് ജില്ലയൊഴികെയുള്ള മറ്റ്‌ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം, മലപ്പുറം തുടങ്ങി 8 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. 5-ാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം എന്നിവിടങ്ങളിലും 6 ന് കാസർകോട് ജില്ലയൊഴികെ മറ്റെല്ലാ ജില്ലകളിലും 7-ാംതിയ്യതി സംസ്ഥാനത്തുടനീളവും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. 7 ന് വയനാട് ജില്ലയിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതായും മുന്നറിയിപ്പിലുണ്ട്.

ALSO READ:കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്

ABOUT THE AUTHOR

...view details