കേരളം

kerala

ETV Bharat / state

ഉഷ്‌ണതരംഗ സാധ്യത : പാലക്കാട് ഓറഞ്ച് അലർട്ട്, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് - WEATHER UPDATE IN KERALA - WEATHER UPDATE IN KERALA

കൊല്ലം, തൃശൂർ ജില്ലകളിലാണ് ഉഷ്‌ണതരംഗ സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കാനും സാധ്യത.

HEATWAVE ALERT IN KERALA  ORANGE ALERT IN PALAKKAD  പാലക്കാട് ഉഷ്‌ണതരംഗ മുന്നറിയിപ്പ്  TEMPERATURE IN PALAKKAD
Heatwave Alert In Kerala: Orange Alert In Palakkad, Yellow Alert In Kollam And Thrissur

By ETV Bharat Kerala Team

Published : Apr 29, 2024, 4:50 PM IST

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ടും കൊല്ലം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാലാണ് മുന്നറിയിപ്പ്. അതേസമയം മെയ് 3 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്.

മെയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയേക്കാൾ 3 - 5°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: ചൂട് കനക്കുന്നു...; ജാഗ്രത വേണം, മുന്‍ കരുതല്‍ നടപടികള്‍ അറിയാം....

ABOUT THE AUTHOR

...view details