കേരളം

kerala

ETV Bharat / state

'ക്ഷേത്രാചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിമാർ': കെ മുരളീധരൻ - K MURALEEDHARAN ON TEMPLE SHIRT ROW

ക്ഷേത്രങ്ങളിൽ ഷർട്ട് വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് തന്ത്രിമാരാണെന്നും ഇത് രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും കെ മുരളീധരൻ

K MURALEEDHARAN  WEARING SHIRT INSIDE THE TEMPLE ROW  DEVASWOM BOARD  കെ മുരളീധരൻ
K Muraleedharan (ETV Bharat)

By ETV Bharat Kerala Team

Published : Jan 4, 2025, 4:46 PM IST

തൃശൂർ:ക്ഷേത്രാചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരെന്ന് കെ മുരളീധരൻ. ക്ഷേത്രങ്ങളിൽ ഷർട്ട് വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് തന്ത്രിമാരാണ്. ഇത് രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എൻഎസ്എസ് നേതൃത്വം എല്ലാ വർഷവും അവരുടെ വിശിഷ്‌ടാതിഥികളെ പങ്കെടുപ്പിക്കാറുണ്ട്. അതിൽ പങ്കെടുക്കുന്നതിൽ ഏറ്റവും കൂടുതൽ കോൺഗ്രസ് നേതാക്കളാണ്. ബിജെപിക്കാരും സിപിഎമ്മുകാരും അതേ രീതിയിൽ പങ്കെടുക്കാറില്ല.

കെ മുരളീധരൻ സംസാരിക്കുന്നു. (ETV Bharat)

96ൽ മാത്രമാണ് എൻഎസ്എസ് ഇടതുപക്ഷത്തെ സഹായിച്ചത്. മറ്റൊരു സമയത്തും കോൺഗ്രസിനെ എൻഎസ്എസ് സഹായിക്കാതിരുന്നിട്ടില്ല. അതിൻ്റെ ഭാഗമായാണ് രമേശ് ചെന്നിത്തല വന്നത്. അത് ആരെയും മാറ്റി നിർത്തിക്കൊണ്ടല്ല. ആദ്യം തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നുള്ളതാണ് പ്രധാന കാര്യം.

ആര് വിചാരിച്ചാലും അടുത്ത തെരഞ്ഞെടുപ്പിൽ പിണറായിയെ രക്ഷിക്കാനാവില്ല എന്നും മുരളീധരൻ പറഞ്ഞു. തൃശൂർ ഡിസിസിക്ക് പ്രസിഡൻ്റ് ഉണ്ടായിട്ടും വലിയ കാര്യമില്ല. ഉണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തോറ്റു. തൻ്റെ ഒപ്പം നിന്നവരിൽ ചിലർ പുറത്താണ്. പക്ഷെ, അവർ അകത്ത് വന്നിട്ടും പ്രത്യേകിച്ച് കാര്യമില്ലെന്നും തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Also Read:മുനമ്പം വിഷയം: റിപ്പോർട്ട് അടുത്ത മാസം തന്നെ സമർപ്പിക്കുമെന്ന് ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ

ABOUT THE AUTHOR

...view details