കേരളം

kerala

ETV Bharat / state

വയനാട് ദുരന്തം: കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് മന്ത്രി; ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി - WAYANAD MUDAKAI DISASTER

പ്രാദേശിക തല സമിതികളും സംസ്ഥാനതല സമിതികളും രൂപീകരിക്കണമെന്ന് നിർദേശം

DISASTER MANAGEMENT DEPARTMENT  MISSING PERSONS IN WAYANAD MUDAKAI  മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍  ബന്ധുക്കള്‍ക്ക് നഷ്‌ട പരിഹാരം
Minister K Rajan (ETV Bharat)

By ETV Bharat Kerala Team

Published : Jan 14, 2025, 6:46 PM IST

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരെ മരിച്ചവരെ കണക്കാക്കുമെന്ന് സർക്കാർ. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്‌ടറോട് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. കാണാതായവര്‍ക്കുള്ള ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഇതിനായി പ്രാദേശിക തല സമിതികളും സംസ്ഥാനതല സമിതികളും രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിണ്ട്.

കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് നഷ്‌ട പരിഹാരവും മറ്റ് സഹായവും നല്‍കാനാണ് സമിതി രൂപീകരണത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും എസ്എച്ച്ഒയും അടങ്ങുന്നതാണ് പ്രാദേശിക സമിതി.

Minister K Rajan (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. എഫ്‌ഐആറിൻ്റെ അടിസ്ഥാനത്തിലും ഇതിൻ്റെ മേല്‍ നടത്തിയ തിരച്ചിലില്‍ അവരെ കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലും പ്രാദേശിക സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന തല സമിതിക്ക് നല്‍കും.

ആഭ്യന്തരവകുപ്പിൻ്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍. റവന്യൂ വകുപ്പിൻ്റെയും തദ്ദേശവകുപ്പ് സെക്രട്ടറിമാരും സമിതിയിലുണ്ട്. ഇവര്‍ പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് മറ്റ് നടപടിക്രമങ്ങളിലേക്ക് നീങ്ങും. അതിന് പിന്നാലെ അടുത്ത ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കും. ശേഷം അവരുടെ കുടുംബങ്ങള്‍ക്ക് വീട് ഉള്‍പ്പടെ ധനസഹായം നൽകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും ഇനിയും ചിലരെ കണ്ടെത്താനായിട്ടില്ല.

Read More: നായ വട്ടം ചാടിയപ്പോൾ മന്ത്രിയുടെ കാർ മരത്തിലിടിച്ചു; മന്ത്രിക്കും സഹോദരനും പരിക്ക് - KARNATAKA MINISTER CAR ACCIDENT

ABOUT THE AUTHOR

...view details