കേരളം

kerala

എല്ലാം തകര്‍ന്ന് ആയിരങ്ങള്‍; 5 വര്‍ഷം തികയുന്നതിനിടെ ഒരേ നാട്ടില്‍ ആവര്‍ത്തിച്ച് ദുരന്തം, ഇത് മേപ്പാടിയുടെ കണ്ണീര്‍ - REPEATING LANDSLIDES WAYANAD

By ETV Bharat Kerala Team

Published : Jul 30, 2024, 9:06 AM IST

Updated : Jul 30, 2024, 3:09 PM IST

വയനാട്ടില്‍ ഉരുള്‍ പൊട്ടലും പ്രകൃതി ദുരന്തങ്ങളും തുടര്‍ക്കഥയാവുകയാണ്. ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലും മുണ്ടക്കൈയിലും മരണ സംഖ്യ ഉയരുകയാണ്. ഇതിന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് 2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമല

PUTHUMALA LANDSLIDE  CHHORALMALA LANDSLIDE  WAYANAD LANDSLIDE  LATEST KERALA NEWS
landslides in Wayanad (ETV Bharat)

landslides in Wayanad (ETV Bharat)

കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ കനക്കുമ്പോൾ എന്നും ഭീതിയിലാകുന്നത് വയനാടാണ്. മലകളും കുന്നുകളും കാടും തിങ്ങിനിൽക്കുന്ന ജില്ല. അതിനിടയിലെല്ലാം മനുഷ്യവാസവും. പ്രകൃതി ദുരന്തത്തെ മുന്നിൽ കണ്ടു തന്നെയാണ് അവരുടെ ഉറക്കം. ഒന്ന് തല ചായ്ക്കാൻ മറ്റിടമില്ലാത്തവർ എന്ത് ചെയ്യും.

2019ല്‍ ഉരുള്‍പൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരല്‍മല. ഓഗസ്‌ത്‌ 8 നായിരുന്നു ഉരുൾപൊട്ടൽ. ഞൊടിയിടയിൽ ഒരു ഗ്രാമം ഒലിച്ചുപോയി. നൂറോളം കുടുംബങ്ങൾക്ക് എല്ലാം നഷ്‌ടപ്പെട്ടു. മൂന്നാഴ്‌ച നീണ്ട തെരച്ചിലിൽ കണ്ടെടുത്തത്‌ 12 മൃതദേഹങ്ങൾ. അഞ്ചുപേരെ കണ്ടെത്താനായില്ല.

കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ആനുകൂല്യങ്ങൾ നൽകി. അതിമനോഹരമായ ഭൂപ്രദേശമായിരുന്നു പുത്തുമല, ആരെയും ആകർഷിച്ചിരുന്ന ഒരിടം. വിദ്യാലയവും അങ്കണവാടിയും പള്ളിയും അമ്പലവും ലേബർ ക്ലബ്ബുമെല്ലാം ചേർന്ന നാട്ടിൻപുറം. എല്ലാം ഇന്ന്‌ ഓർമകളിലാണ്‌. ഉരുൾപൊട്ടിയൊഴുകിയ വഴിയുടെ ഓരത്ത്‌ മൂന്ന്‌ കുടുംബം മാത്രമാണ്‌ ഇപ്പോഴുള്ളത്‌.

തൊട്ടടുത്താണ് രാത്രിയില്‍ വയനാടിനെ ഞെട്ടിച്ച് വീണ്ടും ഉരുള്‍പൊട്ടിയത്. കൂട്ടൽ കരച്ചിലാണ് കേട്ടത്. ''ഓ‌ടിവരണേ, ഞങ്ങളെ രക്ഷിക്കണേ''.. മണ്ണിനടിയിലേക്ക് താഴ്ന്നു പോകുന്നവരുടെ അവസാന വിളിയായിരുന്നു അത്. കെട്ടിടങ്ങളെ വിഴുങ്ങുന്ന തരത്തിലാണ് മല ഒഴുകി വന്നത്. ഒരുമണിക്ക് മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രണ്ടാമത്തേത് ചൂരല്‍മല സ്‌കൂളിന് സമീപം നാലുമണിയോടെയായിരുന്നു. മൂന്നു തവണ ഉരുള്‍പൊട്ടി. വീടുകളും സ്‌കൂളും തകര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു. വീടുകളിൽ വെള്ളവും ചെളിയും കയറി, 400ലധികം പേര്‍ ഒറ്റപ്പെട്ടു. ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നു.

Also Read:വയനാട്ടിലെ ഉരുള്‍പൊട്ടല്‍; റോഡുകളും പാലങ്ങളും ഒലിച്ചുപോയി, നിരവധി മേഖലകള്‍ ഒറ്റപ്പെട്ടു

Last Updated : Jul 30, 2024, 3:09 PM IST

ABOUT THE AUTHOR

...view details