കണ്ണൂര്‍: വയനാട് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നുണ്ടായ ഗുരുതര സാഹചര്യം മുന്‍നിര്‍ത്തി പാര്‍ലിമെന്‍റ് മറ്റ് നടപടി ക്രമങ്ങള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പി. സന്തോഷ് കുമാര്‍ എം.പി ആവശ്യപ്പെട്ടു. റൂള്‍ 267 പ്രകാരം രാജ്യസഭയില്‍ വയനാട്ടിലെ ദുരന്ത സാഹചര്യം കണക്കിലെടുത്ത് അടിയന്തിര പ്രമേയത്തിന് സന്തോഷ് കുമാര്‍ എം.പി നോട്ടീസ് നല്‍കി.
കല്‍പറ്റ നിയമസഭാ മണ്ഡലത്തിലെ ചൂരല്‍മല ഉള്‍പ്പെടെയുള്ള മൂന്നിടങ്ങളിലാണ് ദുരന്തം നടന്നത്. ദുരന്തത്തെക്കുറിച്ചും രക്ഷാ പ്രവര്‍ത്തനത്തെക്കുറിച്ചും അടിയന്തിര സാഹചര്യം മുന്‍ നിര്‍ത്തിയാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. പ്രകൃതി ദുരന്തത്തില്‍പെട്ടവരെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.