കേരളം

kerala

ETV Bharat / state

വയനാട് ദുരന്തം: രക്ഷാദൗത്യം പുനരാരംഭിച്ചു, ബെയ്‌ലി പാലം നിര്‍മാണം അവസാന ഘട്ടത്തില്‍ - WAYANAD RESCUE OPERATION RESTARTEd - WAYANAD RESCUE OPERATION RESTARTED

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരല്‍മലയിലും കാണാതായവര്‍ക്കുള്ള തെരച്ചില്‍ ആരംഭിച്ചു. രക്ഷാദൗത്യത്തിനായുള്ള സൈന്യത്തിന്‍റെ ബെയ്‌ലി പാലം നിര്‍മാണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും.

WAYANAD LANDSLIDE  വയനാട് ദുരന്തം  WAYANAD LANDSLIDE RESCUE OPERATION  വയനാട് ഉരുൾപൊട്ടൽ രക്ഷാദൗത്യം
Wayanad Rescue Operation (ETV Bharat)

By ETV Bharat Kerala Team

Published : Aug 1, 2024, 6:47 AM IST

Updated : Aug 1, 2024, 7:05 AM IST

വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ മൂന്നാം ദിനവും പുനരാരംഭിച്ചു. സെന്യം, ഫയർഫോഴ്‌സ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ (ജൂലൈ 31) തെരച്ചിൽ താത്‌കാലികമായി നിർത്തിവച്ചിരുന്നു. 287 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

ഇനിയും 200ലധികം പേരെ കണ്ടെത്താനുണ്ട്. സജീവമായ രക്ഷാപ്രവർത്തനം സാധ്യമാവണമെങ്കിൽ സ്ഥലത്തേക്ക് ജെസിബി അടക്കമുള്ള വാഹനങ്ങളും യന്ത്രങ്ങളും എത്തിക്കേണ്ടതുണ്ട്. നദിക്ക് കുറുകെ ഉണ്ടായിരുന്ന താത്‌കാലിക പാലം തകർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ആയിരുന്നു. തകർന്ന പാലത്തിന്‍റെ സ്ഥലത്ത് സൈന്യം താത്‌കാലിക ബെയ്‌ലി പാലം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ബെയ്‌ലി പാലത്തിന്‍റെ സ്‌ട്രക്‌ച്ചർ മറുകരയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പാലം നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ രക്ഷാപ്രവർത്തകർക്ക് ദുരന്ത സ്ഥലത്തേക്ക് എത്തിച്ചേരാനാകും.

ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു (ETV Bharat)

മുഖ്യമന്തി പിണറായി വിജയനും ചീഫ് സെക്രട്ടറി ഡോ. വി വേണുവും ഇന്ന് വയനാട് സന്ദർശിക്കും. മുഖ്യമന്തിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും. കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ അടക്കമുള്ള ദേശീയ നേതാക്കളും ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തും. ജില്ലയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറിത്താമസിക്കണമെന്നും ജില്ല ഭരണകൂടം നിര്‍ദേശം നൽകിയിട്ടുണ്ട്.

Also Read:'കേരളത്തെ കാത്തിരിക്കുന്നത് വലിയ പ്രകൃതി ദുരന്തം, അതിന് നാലോ അഞ്ചോ വർഷം മതി'; വീണ്ടും ചർച്ചയായി ഗാഡ്‌ഗിൽ റിപ്പോർട്ട്

Last Updated : Aug 1, 2024, 7:05 AM IST

ABOUT THE AUTHOR

...view details