തിരുവനന്തപുരം: വയനാട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും (ജൂലൈ 30, 31) സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയുമായി നടത്താനിരുന്ന പൊതുപരിപാടികൾ മാറ്റി വയ്‌ക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വേണു വി അറിയിച്ചു.
വയനാട് ഉരുൾപൊട്ടൽ: സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം - KERALA GOVT DECLARED MOURNING
അനേകം പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ഉരുൾപൊട്ടലിൽ സംസ്‌ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം. പൊതുപരിപാടികൾ മാറ്റി വയ്‌ക്കും.
Kerala govt declared official mourning on Wayanad landslide (ETV Bharat)
Published : Jul 30, 2024, 3:58 PM IST
അനേകം പേരുടെ മരണത്തിനും മറ്റ് നാശനഷ്‌ടങ്ങൾക്കും ഇടയാക്കിയ ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായാണ് സർക്കാർ അറിയിച്ചത്. ദുഃഖാചരണത്തിന്‍റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കേണ്ടതുമാണെന്ന് സർക്കാർ അറിയിച്ചു.