കേരളം

kerala

ETV Bharat / state

വയനാടിനൊപ്പം...; സിപിഎം എംപിമാരുടെയും എംഎല്‍എമാരടെയും ഒരു മാസത്തെ ശമ്പളം ദുരിതാശ്വസ നിധിയിലേക്ക് - CPM MPs and mlas donations to CMDRF

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുമായി സിപിഎം എംപിമാരും സംസ്ഥാനത്തെ എംഎല്‍എമാരും.

WAYANAD TRAGEDY  വയനാട് ദുരന്തം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  PINARAYI VIJAYAN
CPM MPs and MLAs donate one month salary to CMDRF (ETV Bharat)

By ETV Bharat Kerala Team

Published : Aug 3, 2024, 2:16 PM IST

ന്യൂഡല്‍ഹി : വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സിപിഎം എംപിമാരും സംസ്ഥാനത്തെ എംഎല്‍എമാരും. ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യാനാണ് എംപിമാരുടെയും എംഎല്‍എ മാരുടെയും തീരുമാനം.

മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സിപിഎം എംപിമാര്‍ സംഭാവന ചെയ്യുന്നത്. സിപിഎമ്മിന്‍റെ ലോക്‌സഭ- രാജ്യസഭാംഗങ്ങളായ കെ രാധാകൃഷ്‌ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എ എ റഹിം, സു വെങ്കിടേശന്‍, ആര്‍ സച്ചിതാനന്തം എന്നീ അംഗങ്ങള്‍ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടില്‍ നിന്ന് മാര്‍ഗരേഖ പ്രകാരം പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സഹായം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

കേരളത്തിലെ സിപിഎം എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. സംസ്ഥാനത്തെ മന്ത്രിമാരും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപയും ഭാര്യ കമല 33,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

Also Read:ദുരന്തമുഖത്തെത്തി ലഫ്.കേണല്‍ മോഹൻലാൽ; ദുരന്ത ബാധിതരുടെ പുനധിവാസത്തിന് മൂന്ന് കോടി നല്‍കും

ABOUT THE AUTHOR

...view details