തിരുവനന്തപുരം: തലസ്ഥാനത്ത് അടിക്കടിയുള്ള കുടിവെള്ള മുടക്കം തുടര്‍ക്കഥയാകുന്നു. ഒരാഴ്‌ചയോളം കോര്‍പ്പറേഷന്‍ പരിധിയില്‍ വന്‍ കുടിവെള്ള മുടക്കമുണ്ടാക്കുകയും കൂടാതെ വീണ്ടും പല സ്ഥലങ്ങളിലും കുടിവെള്ളം തടസപ്പെടുകയും ചെയ്‌തതിന് പിന്നാലെയാണ് ഒക്ടോബര്‍ 2നും 3നും തലസ്ഥാനത്ത് കുടിവെള്ളം മുടങ്ങുമെന്ന മുന്നറിയിപ്പുമായി ജല അതോറിട്ടി എത്തുന്നത്. ഇത്തവണ പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിന് പമ്പിങ് നിര്‍ത്തി വച്ച് അറ്റകുറ്റപണി വേണ്ടതിനാലാണ് വെള്ളം മുടങ്ങുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒക്‌ടോബർ 2നും 3നുമാണ് മുടക്കമെങ്കിലും ഒന്ന് മുതലേ കരുതിയിരിക്കുന്നതായിരുക്കും നന്ന്. ആനയറ കിംസ് ആശുപത്രിക്ക് സമീപം കേരള വാട്ടര്‍ അതോറിറ്റിയുടെ 600 എംഎംഡിഐ പൈപ്പില്‍ രൂപപ്പെട്ടിട്ടുള്ള ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ഒക്ടോബര്‍ 2 ബുധനാഴ്‌ച രാവിലെ 10മണി മുതല്‍ ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്‌ച രാവിലെ 10മണി വരെ കുടിവെള്ളം മുടങ്ങുമെന്നാണ് മുന്നറിയിപ്പ്.
തേക്കുംമൂട്, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, പൂന്തി റോഡ്, കണ്ണമൂല, നാലുമുക്ക്, അണമുഖം, ഒരുവാതില്‍ക്കോട്ട, ആനയറ, കടകംപള്ളി, കരിക്കകം, വെണ്‍പാലവട്ടം, വെട്ടുകാട്, ശംഖുമുഖം, വേളി, പൗണ്ട്കടവ്, സൗത്ത് തുമ്പ എന്നീ പ്രദേശങ്ങളിലാകും ജലവിതരണം തടസപ്പെടുക. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോരിറ്റി അറിയിച്ചു.
Also Read:തലസ്ഥാനത്ത് വീണ്ടും ജലവിതരണം മുടങ്ങും; ഉപഭോക്താക്കള്‍ മുന്‍കരുതലെടുക്കണമെന്നും അറിയിപ്പ്