തിരുവനന്തപുരം:ബസ് യാത്രയ്ക്കിടെ മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്ന കാഴ്‌ച കാണാത്തവരുണ്ടാകില്ല. എന്നാല്‍ ഇതിന് പരിഹാരമായി ബസുകളിലും വെസ്‌റ്റ് ബിനുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും വേസ്‌റ്റ് ബിന്നുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാലിന്യം വലിച്ചെറിയരുതെന്ന് ബോര്‍ഡും ബസുകളില്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ഡിപ്പോകളിലും വേസ്‌റ്റ് ബിന്നുകള്‍ ഉറപ്പാക്കും. ഇനി കെഎസ്ആര്‍ടിസി നിര്‍ദ്ദേശിക്കുന്ന അനുയോജ്യമായ സ്ഥലത്ത് വെള്ളം ശുദ്ധീകരിച്ചു പുനരുപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള എഫ്‌ളുവെന്‍റ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് (ഇപിഎഫ്) സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചതായി ഇരു മന്ത്രിമാരുടെയും ഓഫീസ് അറിയിച്ചു. ശുചിമുറി സമുച്ചയങ്ങളും ഇനി കെഎസ്ആര്‍ടിസി നിര്‍ദ്ദേശിക്കുന്നിടത്താകും തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുക.
ഇതിന് പുറമേ ബസ് കഴുകുന്ന വെള്ളം പുനരുപയോഗിക്കാനുള്ള സാധ്യതകള്‍ പഠിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കെഎസ്ആര്‍ടിസി ഡിപ്പോകളുടെ മാലിന്യ സംസ്‌കരണ ശേഷി വിലയിരുത്തി ശുചിത്വ മിഷന്‍ ഗ്രീന്‍ ലീഫ് റേറ്റിംഗ് നല്‍കും. സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ 93 ഡിപ്പോകളുണ്ട്. ഇതില്‍ 69 ഡിപ്പോകളില്‍ കെഎസ്ആര്‍ടിസിയും ശുചിത്വ മിഷനും ഗ്യാപ് അനാലിസിസ് നടത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ബാക്കി ഡിപ്പോളിലും പഠനം തുടരുകയാണ്. ഡിസംബര്‍ 20 നകം ഓരോ ഡിപ്പോയിലും നടപ്പാക്കാനാകുന്ന പദ്ധതികളുടെ വിശദമായ രൂപരേഖ തയ്യാറാക്കാനും ഉന്നതതല യോഗത്തില്‍ കെഎസ്ആര്‍ടിസിക്കും ശുചിത്വമിഷനും മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Also Read;ഭക്ഷണം കഴിക്കാൻ കെഎസ്ആർടിസി ബസ് ഇനി ഈ ഹോട്ടലുകളില്‍ മാത്രമേ നിർത്തൂ; പട്ടിക പുറത്ത്