കോഴിക്കോട് : കോനാട് ബീച്ച് റോഡിൽ ഓടിക്കൊണ്ടിരുന്ന വാഗണർ കാറിന് തീ പിടിച്ചു. വാഹനം ഓടിച്ചായാൾ മരിച്ചു. കക്കോടി കുമാരസ്വാമി സ്വദേശി മോഹൻദാസ് ആണ് മരിച്ചത്. കോഴിക്കോട് ബീച്ചിൽ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം.
ഓടിക്കൊണ്ടിരുന്ന വാഗണർ കാറിന് തീ പിടിച്ചു; വാഹനം ഓടിച്ചയാൾ വെന്തു മരിച്ചു - Wagone Car Caught Fire in kozhikode - WAGONE CAR CAUGHT FIRE IN KOZHIKODE
ഫയർഫോഴ്‌സ് എത്തി തീ അണച്ചു. മരിച്ചത് കക്കോടി കുമാരസ്വാമി സ്വദേശി മോഹൻദാസ്.
WAGONE CAR CAUGHT FIRE IN KOZHIKODE (ETV Bharat)
Published : Jun 7, 2024, 2:16 PM IST
|Updated : Jun 7, 2024, 3:11 PM IST
തീ പടർന്നത് കണ്ട മത്സ്യ തൊഴിലാളികളും നാട്ടുകാരും ഡോർ തുറന്നെങ്കിലും സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിഞ്ഞില്ല. തീ ആളിപ്പടർന്നതോടെ ആർക്കും അടുക്കാൻ പറ്റാത്ത അവസ്ഥയായി. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
Last Updated : Jun 7, 2024, 3:11 PM IST