കേരളം

kerala

ETV Bharat / state

രാഷ്ട്രീയ ആവേശത്തിൽ കുതിക്കുന്ന കണ്ണൂർ; വോട്ടർമാരുടെ എണ്ണത്തില്‍ നാലിരട്ടി വർധന - Kannur Voters increased four times - KANNUR VOTERS INCREASED FOUR TIMES

ഒന്നാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂർ മണ്ഡലത്തിൽ 3,64,218 വോട്ടർമാര്‍ ഉണ്ടായിരുന്നത് ഈ വർഷം 13,19,627 പേരായി ഉയര്‍ന്നു.

VOTERS KANNUR  KANNUR  LOKSABHA ELECTION KANNUR  LOKSABHA ELECTION 2024
Kannur Loksabha Constituency Witnesses a growth of four times in number of voters

By ETV Bharat Kerala Team

Published : Mar 22, 2024, 11:06 PM IST

കണ്ണൂർ : ഒന്നാം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കണ്ണൂർ മണ്ഡലത്തിൽ ഉണ്ടായിരുന്നത് 3,64,218 വോട്ടർമാരാണ്. 18-ാം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ വർഷം ഇത് വരെ വോട്ടർ പട്ടികയിൽ ഇടം നേടിയത് 13,19,627 പേരാണ്, നാലിരട്ടി വർധന. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസത്തിന് തൊട്ട് മുൻപ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം എന്നാണ് കണക്ക്. അങ്ങനെ വന്നാൽ വോട്ടർമാരുടെ എണ്ണം ഇനിയും ഉയരുമെന്നത് ഉറപ്പാണ്.

  • വോട്ട് ചെയ്‌തവർ...
    ആദ്യ തെരഞ്ഞെടുപ്പിൽ 2,52,481 പേരാണ് കണ്ണൂരിൽ വോട്ട് ചെയ്‌തത്. 17-ാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാകട്ടെ 10,53,842 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അതിന്‍റെ വർധനവും നാലിരട്ടി.
  • മണ്ഡലത്തിന്‍റെ രൂപമാറ്റവും കണക്കുകളിലെ വ്യത്യാസവും
    ആദ്യ തെരഞ്ഞെടുപ്പിൽ മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന മലബാർ മേഖലയിൽ പെട്ടതായിരുന്നു കണ്ണൂർ മണ്ഡലം. അന്ന് തലശ്ശേരിയും ഒരു മണ്ഡലമായിരുന്നു. 1957ൽ മണ്ഡല പുനസംഘടന വന്നു. കണ്ണൂർ അപ്രത്യക്ഷമായി. തലശ്ശേരി നില നിന്നു. 1977 ൽ വീണ്ടും പുനസംഘടന.
    തലശ്ശേരി ഇല്ലാതായി. കണ്ണൂർ മണ്ഡലം വീണ്ടും തിരിച്ചു വന്നു.

മണ്ഡല വ്യത്യാസത്തിൽ അന്നത്തെയും ഇന്നത്തെയും വോട്ടർമാരുടെ എണ്ണം താരതമ്യം ചെയ്യുന്നതിൽ അപാകമുണ്ടെങ്കിലും എല്ലാ മണ്ഡലത്തിലും വോട്ടർമാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ വോട്ടിംഗ് പ്രായം 21 ൽ നിന്ന് പതിനെട്ടായി കുറച്ചത് വോട്ടർമാരുടെ എണ്ണം വർധിക്കുന്നതിന് വഴിയൊരുക്കി.

  • 1951 കണ്ണൂർ
    ആകെ വോട്ട്: 364218
    പോൾ ചെയ്‌തത്: 252481
  • 1951 തലശേരി
    ആകെ വോട്ട്: 323528
    പോൾ ചെയ്‌തത്: 231138
  • 1957 തലശേരി
    ആകെ വോട്ട്: 468639
    പോൾ ചെയ്‌തത്: 296394
  • 1962 തലശേരി
    ആകെ വോട്ട്: 501672
    പോൾ ചെയ്‌തത്: 375373
  • 1967 തലശേരി
    ആകെ വോട്ട്: 475141
    പോൾ ചെയ്‌തത്: 368285
  • 1971 തലശേരി
    ആകെ വോട്ട്: 562923
    പോൾ ചെയ്‌തത്: 400335

1977 മുതൽ തലശേരി മാറി കണ്ണൂർ വന്നു

  • 1977 കണ്ണൂർ
    ആകെ വോട്ട്: 553360
    പോൾ ചെയ്‌തത്: 457869
  • 1980 കണ്ണൂർ
    ആകെ വോട്ട്: 637975
    പോൾ ചെയ്‌തത്: 449902
  • 1984 കണ്ണൂർ
    ആകെ വോട്ട്: 693093
    പോൾ ചെയ്‌തത്: 567922
  • 1989 കണ്ണൂർ
    ആകെ വോട്ട്: 939750
    പോൾ ചെയ്‌തത്: 781281
  • 1991 കണ്ണൂർ
    ആകെ വോട്ട്: 968420
    പോൾ ചെയ്‌തത്: 749811
  • 1996 കണ്ണൂർ
    ആകെ വോട്ട്: 1046188
    പോൾ ചെയ്‌തത്: 774769
  • 1998 കണ്ണൂർ
    ആകെ വോട്ട്: 1071756
    പോൾ ചെയ്‌തത്: 871934
  • 1999 കണ്ണൂർ
    ആകെ വോട്ട്: 428390
    പോൾ ചെയ്‌തത്: 418143
  • 2004 കണ്ണൂർ
    ആകെ വോട്ട്: 1086030
    പോൾ ചെയ്‌തത്: 858386
  • 2009 കണ്ണൂർ
    ആകെ വോട്ട്: 1069725
    പോൾ ചെയ്‌തത്: 863832
  • 2014 കണ്ണൂർ
    ആകെ വോട്ട്: 1170266
    പോൾ ചെയ്‌തത്: 947117
  • 2019 കണ്ണൂർ
    ആകെ വോട്ട്: 1266550
    പോൾ ചെയ്‌തത്: 947117

ABOUT THE AUTHOR

...view details