കേരളം

kerala

ETV Bharat / state

'ബ്രൂവറി ഇടപാടിൽ സിബിഐ അന്വേഷണം വേണം, മദ്യക്കമ്പനിക്ക് വേണ്ടി സംസാരിക്കുന്നത് എംബി രാജേഷ്‌': വികെ ശ്രീകണ്‌ഠന്‍ - VK SREEKANDAN MP ABOUT BREWERY

കഞ്ചിക്കോട് ബ്രൂവറി ഇടപാട് സംബന്ധിച്ച് പ്രതികരണവുമായി വികെ ശ്രീകണ്‌ഠന്‍ എംപി. വിഷയത്തിലെ സര്‍ക്കാര്‍ ഇടപാടുകളെ കുറിച്ച് അറിയണം. സംഭവത്തെ കുറിച്ച് പ്രതികരിച്ച മന്ത്രി എംബി രാജേഷിനും വിമര്‍ശനം.

VK SREEKANDAN MP BREWERY PALAKKAD  BREWERY PALAKKAD  വികെ ശ്രീകണ്‌ഠന്‍ ബ്രൂവറി  കഞ്ചിക്കോട് ബ്രൂവറി ഇടപാട്
VK Sreekandan MP (ETV Bharat)

By ETV Bharat Kerala Team

Published : Jan 30, 2025, 2:22 PM IST

പാലക്കാട്:കഞ്ചിക്കോട് ബ്രൂവറി ഇടപാടിൽ സിബിഐ അന്വേഷണം വേണമെന്ന് വികെ ശ്രീകണ്‌ഠൻ എംപി. പദ്ധതിക്കായി സര്‍ക്കാര്‍ നടത്തിയ ഇടപാടുകളെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വികെ ശ്രീകണ്‌ഠന്‍ എംപി.

മദ്യക്കമ്പനിക്ക് വേണ്ടി അവരേക്കാൾ ആവേശത്തോടെ എക്സൈസ് മന്ത്രി എംബി രാജേഷാണ് സംസാരിക്കുന്നത്. പദ്ധതിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് മന്ത്രി പറയുന്നത്. ഒയാസിസ് കമ്പനി എലപ്പുള്ളിയിൽ 26 ഏക്കർ ഏറ്റെടുത്തുവെന്ന വാദം തെറ്റാണെന്നും എംപി പറഞ്ഞു.

രേഖകൾ പ്രകാരം ഇത് 21 ഏക്കറാണ്. അതിൽ ആറ് ഏക്കർ കൃഷിസ്ഥലമാണ്. അത് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാനാവില്ല. മഴനിഴൽ പ്രദേശമായ എലപ്പുള്ളിയിൽ അഞ്ചേക്കർ സ്ഥലത്ത് വെള്ളം സംഭരിച്ച് പ്രതിദിനം 10 ദശലക്ഷം ലിറ്റർ വെള്ളം പദ്ധതിക്ക് വേണ്ടി കണ്ടെത്തുമെന്ന വാദം പരിഹാസ്യമാണ്.

വാട്ടർ അതോറിറ്റിയുടെ സഹായത്തോടെ വെള്ളം ഉപയോഗിക്കാനുള്ള നീക്കത്തെ എതിർക്കും. കടുത്ത ജലക്ഷാമം അനുഭവിക്കുന്ന എലപ്പുള്ളി പഞ്ചായത്തിൽ വാട്ടർ അതോറിറ്റി ജനങ്ങൾക്ക് വെള്ളം നൽകുന്നില്ല. കുഴൽക്കിണറുകളേയും ലോറിവെള്ളത്തേയും ആശ്രയിച്ചാണ് ആളുകൾ ജീവിക്കുന്നത്.

മൂന്ന് വർഷം മുമ്പ് സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റിലറീസിന് ഒരു ലക്ഷം ലിറ്റർ വെള്ളം മലമ്പുഴയിൽ നിന്ന് നൽകാൻ ബീവറേജസ് കോർപറേഷനും വാട്ടർ അതോറിറ്റിയും തമ്മിൽ ധാരണയിലെത്തിയതാണ്. അതൊന്നും ഇതുവരെയും നടന്നിട്ടില്ല. സർക്കാർ സ്ഥാപനത്തിന് വേണ്ടി നിൽക്കേണ്ട മന്ത്രി, ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് വാദിക്കുന്നത്. കമ്പനിയേക്കാൾ കൂടുതൽ ഇപ്പോൾ അവരുടെ കാര്യം പറയുന്നത് എംബി രാജേഷാണെന്നും എംപി വികെ ശ്രീകണ്‌ഠന്‍ കുറ്റപ്പെടുത്തി.

Also Read:ഡല്‍ഹി മദ്യനയക്കേസ് പ്രതി കെ കവിത കേരളത്തിലെത്തിയത് ഒയാസിസിന് വേണ്ടി, പിന്നില്‍ ദുരൂഹ ഇടപാടുകള്‍: വിഡി സതീശന്‍

ABOUT THE AUTHOR

...view details