തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ കൺസ്യൂമർ ഫെഡിന്‍റെ നേതൃത്വത്തിലുള്ള വിഷു ചന്തകൾ പ്രവർത്തനമാരംഭിക്കും. പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി വിഷു, ഈസ്‌റ്റർ, റംസാൻ ചന്തകൾ തുടങ്ങുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞിരുന്നു. തുടർന്ന് കൺസ്യൂമർ ഫെഡ് ഹൈക്കോടതിയെ സമീപിച്ചു.
സംസ്ഥാനത്ത് വിഷു ചന്തകൾ തുടങ്ങാൻ കൺസ്യൂമർ ഫെഡിന് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. 13 ഇനം അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കാനാണ് തീരുമാനം. ഏപ്രിൽ 18 വരെയാണ് വിഷു ചന്തകൾ പ്രവർത്തിക്കുക.