തിരുവനന്തപുരം : അനധികൃതമായി അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ വിജിലന്‍സിന്‍റെ ഓപ്പറേഷന്‍ ഓവര്‍ലോഡ്. മിന്നല്‍ പരിശോധനയിലൂടെ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ ഇതോടെ പിടികൂടാനാകും. ജിഎസ്‌ടിയോ ജിയോളജി പാസോ മറ്റ് രേഖകളോ ഇല്ലാതെ ക്വാറി ഉത്പന്നങ്ങള്‍ പെര്‍മിറ്റിലും കൂടുതലായി കയറ്റി പോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തുന്നത് (Operation Overload).
'ഓപ്പറേഷന്‍ ഓവര്‍ലോഡ്' : അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ പിടികൂടാന്‍ വിജിലൻസിന്‍റെ മിന്നൽ പരിശോധന - വിജിലൻസിന്‍റെ മിന്നൽ പരിശോധന
അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ പരിശോധിച്ച് പിടികൂടുന്നതിനായിട്ടാണ് വിജിലൻസിന്‍റെ ഓപ്പറേഷൻ ഓവര്‍ലോഡ്
Published : Mar 6, 2024, 12:10 PM IST
ജീവനക്കാരുടെ ഒത്താശയോടെ പെര്‍മിറ്റിന് വിരുദ്ധമായി രൂപമാറ്റം വരുത്തി അധികഭാരം കയറ്റി നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി 73 ഇടങ്ങളിലാണ് ഒരേ സമയം മിന്നല്‍ പരിശോധന.
തിരുവനന്തപുരം 8, കൊല്ലം 8, പത്തനംതിട്ട 4, ഇടുക്കി 6, കോട്ടയം 4, ആലപ്പുഴ 4, എറണാകുളം 8, തൃശൂര്‍ 9, പാലക്കാട് 6, കോഴിക്കോട് 4, വയനാട് 4, കണ്ണൂര്‍ 4, കാസര്‍കോട് 4 എന്നിങ്ങനെയാവും ജില്ലകളിലെ പരിശോധന. അധികഭാരം കയറ്റി പോകുന്നതിലൂടെ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്.