കേരളം

kerala

ETV Bharat / state

ഹിറ്റാവാന്‍ 'രാജകുമാരി'യിലെ വിയറ്റ്നാം വരാൽ കൃഷി; ഹൈറേഞ്ചിൽ ഇതാദ്യം - VIETNAM VARAL PISCICULTURE

നാടന്‍ വരാലിൽ നിന്നും വ്യത്യസ്‌തമായ ഇവ രുചിയിലും വിലയിലും മുന്‍പന്തിയിലാണ്.

IDUKKI RAJAKUMARI VARAL FARM  PISCICULTURE IDUKKI  YOUNGSTERS MALAPPURAM PISCICULTURE  MALAPPURAM NATIVE VARAL FARM IDUKKI
Vietnam Varal Fish Farm In Rajakumari Idukki (ETV Bharat)

By ETV Bharat Kerala Team

Published : Jan 31, 2025, 5:17 PM IST

ഇടുക്കി:ഹൈറേഞ്ചിനെ വിയറ്റ്നാം വരാൽ കൃഷി പരിചയപെടുത്തുകയാണ് മലപ്പുറത്തു നിന്നുള്ള രണ്ട് യുവ കർഷകർ. മലപ്പുറം പെരുന്തൽമണ്ണ സ്വദേശികളായ ജാഫർ കിഴക്കേതിൽ, സുനിൽ ദാസ് എന്നിവരാണ് രാജകുമാരിയിൽ സ്ഥലം പാട്ടത്തിന് എടുത്ത് വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരിയ്ക്കുന്നത്.

ഇടുക്കിയിലെ രാജകുമാരി പാടശേഖരത്ത് ആണ് ഇവർ മത്സ്യ കൃഷി ഇറക്കിയിരിയ്ക്കുന്നത്. ഹൈറേഞ്ചിൽ ആദ്യമായാണ് ഇത്രയും വ്യാപകമായി വിയറ്റ്നാം വരാൽ വളർത്തുന്നത്. തണുപ്പുള്ള കാലാവസ്ഥയിൽ അതിവേഗം വളരുന്നവയാണ് വിയറ്റ്നാം വരാലുകൾ. ആറുമാസം കൊണ്ട് ഒരു വരാൽ കുഞ്ഞ് ഒരു കിലോ വരെ തൂക്കം വയ്ക്കും.

ഹിറ്റാവാന്‍ രാജകുമാരിയിലെ വിയറ്റ്നാം വരാൽ കൃഷി (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരീക്ഷണാടിസ്ഥാനത്തിൽ ചെയ്‌ത് വിജയിച്ച ആത്മവിശ്വാസത്തിലാണ് വലിയ തോതിൽ കൃഷി ഇറക്കിയിരിക്കുന്നതെന്ന് ജാഫർ കിഴക്കേതിലും സുനിൽ ദാസും പറഞ്ഞു. ഹൈദരാബാദിൽ നിന്നുമാണ് മത്സ്യ കുഞ്ഞുങ്ങളെ എത്തിച്ചത്. ആറു കുളങ്ങളിലായി 12000 കുഞ്ഞുങ്ങളെ ആണ് നിക്ഷേപിച്ചിരിയ്ക്കുന്നത്. കടുത്ത തണുപ്പിനെ അതിജീവിയ്ക്കുന്ന ഇവയ്ക്ക്‌ പ്രതിരോധ ശേഷിയും കൂടുതൽ ഉണ്ടെന്നാണ് വിലയിരുത്തൽ.

നാടന്‍ വരാലിൽ നിന്നും വ്യത്യസ്‌തമായ ഇവ രുചിയിലും വിലയിലും മുന്‍പന്തിയിലാണ്. വലിയ വിപണന സാധ്യതയും ഈ ചെറുപ്പക്കാർ പ്രതീക്ഷയോടെ നോക്കി കാണുന്നുണ്ട്. വിപണികളിൽ ആത്ര സുലഭമല്ല വിയറ്റ്നാം വരാലുകള്‍ എന്നതാണ് കാരണം.

Also Read:വിദ്യാർഥികളേ... വരൂ സംരംഭകരാകാം; ജെൻ - Z നായി കുടുംബശ്രീയുടെ കെ ബിസിനസ്

ABOUT THE AUTHOR

...view details