പത്തനംതിട്ട: തുലാപ്പള്ളിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് ഒരു കുട്ടിക്ക് ദാരുണാന്ത്യം. മൂന്നു വയസുള്ള പ്രവീൺ എന്ന കുട്ടിയാണ് മരിച്ചത്. ഒരു കുട്ടി അടക്കം 7 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആദ്യം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്.