കോഴിക്കോട്: നാട്ടിലാകെ കല്യാണ സീസനാണ് വരുന്നത്. പൊന്നും പുടവയും ഭക്ഷണവുമൊക്കെ വേണം. കല്യാണ വീടുകളില്‍ ഇപ്പോൾ ഒരു ചോദ്യം കൂടി കേൾക്കുന്നുണ്ട്. സാമ്പാറിലിടാൻ മുരിങ്ങയ്ക്ക ഉണ്ടാവോ...? കിട്ടിയാൽ തന്നെ വില എത്രയാകുമെന്ന്..?
മുരിങ്ങയ്ക്ക കേരളത്തിലേക്ക് എത്തിക്കുന്ന തമിഴ്‌നാടിനോടും കർണ്ണാടകയോടും ചേർന്ന് കിടക്കുന്ന വയനാട്ടിൽ കിലോയ്ക്ക് 550 രൂപയ്ക്ക് മുകളിൽ എത്തിയിരിക്കുകയാണ് മുരിങ്ങയുടെ വില.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബറോഡ മുരിങ്ങ കേരളത്തിൽ എത്തിയതോടെ വില ലേശം കുറഞ്ഞട്ടുണ്ട്. എന്നാലും ശരാശരി 300 ന് മുകളിലാണ് വില. തമിഴ്‌നാട് കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുള്ള മുരിങ്ങയ്ക്ക വരവ് കുറഞ്ഞതോടെയാണ് വില കുത്തനെ ഉയർന്നത്. മഴയാണ് വില്ലനായത്.
മുരിങ്ങക്കായ (ETV Bharat) ഉത്തരേന്ത്യയിൽ നിന്നുള്ള വില കൂടിയ ഇനം ബറോഡ മുരിങ്ങയ്ക്ക് അര മീറ്ററോളമാണ് നീളം. ഇതാണിപ്പോൾ കടകളിലുള്ളത്. ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് എത്തിക്കാനുള്ള ചെലവും ഭീമമാണ്.
കേടായാൽ പിന്നെ മാർക്കറ്റിലും കൊള്ളാതാവും. എത്ര കാലം ബറോഡക്കാരനെ ആശ്രയിക്കേണ്ടി വരും എന്നറിയില്ല എന്നാണ് കച്ചവടക്കാർ പറയുന്നത്. നാടൻ മുരിങ്ങയ്ക്ക മാർക്കറ്റിൽ എത്തിയാൽ വിലയിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷ.
എന്നാൽ അതിന് സമയമെടുക്കും. കൊടും വേനലിലാണ് മുരിങ്ങയ്ക്ക സുലഭമാവുക. അയൽ സംസ്ഥാനത്ത് നിന്ന് മുരിങ്ങക്ക വരാൻ ഇനിയും വൈകിയാൽ സാമ്പാറിനും അവിയലിനും രുചി കുറയുമെന്ന് സാരം.
മുരിങ്ങക്കായ (ETV Bharat) മുരിങ്ങക്കയുടെ ഗുണങ്ങൾ...
മോറിംഗ ഒലീഫെറ എന്നാണ് മുരിങ്ങയുടെ ശാസ്ത്രീയ നാമം. മറാത്തിയിൽ ഷെവ്ഗ, ഹിന്ദിയിൽ ഷാജൻ, തമിഴിൽ മുറുങ്കൈ, മലയാളത്തിൽ മുരിങ്ങ, തെലുങ്കിൽ മുനഗകായ എന്നിങ്ങനെ നിരവധി പേരുകളുണ്ട് മുരിങ്ങയ്ക്ക്.
മുരിങ്ങ മരത്തിൻ്റെ മിക്കവാറും എല്ലാ ഭാഗങ്ങളും മനുഷ്യർക്ക് കഴിക്കാം. പരമ്പരാഗത ഹെർബൽ മെഡിസിനിൽ ഇത് ഉപയോഗിക്കുന്നു. നല്ല സൂര്യ പ്രകാശത്തിൽ തഴച്ച് വളരുന്ന, വരണ്ട ചുറ്റുപാടുകളിൽ അതിജീവിക്കാൻ കഴിയുന്നതാണ് മുരിങ്ങച്ചെടി.
മുരിങ്ങക്കായ (ETV Bharat) വിജയകരമായി കൃഷി ചെയ്യാൻ വളരെ കുറച്ച് വെള്ളം മാത്രം ആവശ്യമുള്ള ഒരു ചെടിയാണ് മുരിങ്ങ. സയാറ്റിക്ക, ആർത്രൈറ്റിസ്, കരൾ എന്നിവയിൽ മുരിങ്ങയുടെ പുറംതൊലി ഗുണം ചെയ്യും.
മുരിങ്ങയുടെ തൊലിയിൽ തേൻ കലർത്തി കുടിച്ചാൽ വാത, കഫ രോഗങ്ങൾ ശമിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും മുരിങ്ങ നല്‍കുന്നുണ്ട്.
എന്നാല്‍ പുരുഷന് ചില അധിക ഗുണങ്ങളും മുരിങ്ങ കൊണ്ടുണ്ടായേക്കാം. ഇതില്‍ പ്രധാനമാണ് പുരുഷന്‍റെ ലൈംഗികതയുമായി ബന്ധപ്പെട്ട് വേണ്ട ചില ഘടകങ്ങള്‍.
വിറ്റാമിന്‍-എ, സി, ഡി എന്നിവയാല്‍ സമ്പുഷ്‌ടമാണ് മുരിങ്ങയും മുരിങ്ങക്കായും.
മുരിങ്ങക്കായ (ETV Bharat) ബീജത്തിന്‍റെ എണ്ണം കൂട്ടാനും, ഊര്‍ജ്ജം ലഭിക്കാനും പുരുഷനെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍ - എ. വിറ്റാമിന്‍ - സി, ആണെങ്കില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് ഏറെയും സഹായകമാവുക. കൂട്ടത്തില്‍ രക്തയോട്ടത്തെ ത്വരിതപ്പെടുത്താനും ഇതിനാകും. പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ കാര്യക്ഷമമായി സ്വാധീനിക്കുന്ന ഘടകമാണ് വിറ്റാമിന്‍ - സി.
Also Read:രാവിലെ ഒട്ടും സമയമില്ലെ? ബ്രേക്ക് ഫാസ്റ്റ് ഇതാക്കാം, ഞൊടിയിടയില്‍ തയ്യാറാക്കാവുന്ന റെസിപ്പി