കേരളം

kerala

ETV Bharat / state

'സർക്കാറിനെയും പൊലീസിനെയും നിയന്ത്രിക്കുന്ന ഉപജാപക സംഘത്തിൽ മന്ത്രിസഭയിലെ ഒരു ഉന്നതനും'; ആരോപണവുമായി വിഡി സതീശന്‍ - VD Satheesan slams cpm - VD SATHEESAN SLAMS CPM

മന്ത്രിയുടെ പേര് ഉടന്‍ പുറത്ത് വരുമെന്നും വി ഡി സതീശന്‍റെ വെളിപ്പെടുത്തല്‍.

VD SATHEESAN  BJP CPM ILLICIT RELATIONS  Thrissur pooram 2024  വിഡി സതീശന്‍ പിണറായി വിജയന്‍
VD Satheesan (ETV Bharat)

By ETV Bharat Kerala Team

Published : Sep 7, 2024, 5:01 PM IST

സർക്കാറിനെയും പൊലീസിനെയും നിയന്ത്രിക്കുന്ന ഉപജാപകസംഘത്തിൽ മന്ത്രിസഭയിലെ ഒരു ഉന്നതനും (ETV Bharat)

കൊച്ചി: സർക്കാറിനെയും പൊലീസിനെയും നിയന്ത്രിക്കുന്ന ഉപജാപകസംഘത്തിൽ മന്ത്രിസഭയിലെ ഒരു ഉന്നതനും ഉണ്ടന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു പേരുടെ പേര് പുറത്തു വന്നു കഴിഞ്ഞു. മൂന്നാമനായ മന്ത്രിയുടെ പേരും വൈകാതെ പുറത്തു വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിവി അൻവറിൻ്റെ ആരോപണം വിഡി സതീശൻ നിഷേധിച്ചു. പുനർജ്ജനി കേസിൽ ഇതിനകം തന്നെ ഇഡി അന്വേഷണം നടക്കുന്നുണ്ട്. നിയമസഭയിൽ തനിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ അൻവർ ഇഡിക്ക് പരാതി നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആർഎസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടികാഴ്‌ചയെ കുറിച്ച് നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ് താൻ പറഞ്ഞത്. താൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയെന്ന് വ്യക്തമായി. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആർ എസ് എസ് നേതാവിനെ തൃശൂരിൽ വച്ച് കണ്ടത്.

മുഖ്യമന്ത്രി പറഞ്ഞിട്ടല്ല അജിത് പോയതെന്ന് വാദത്തിനു സമ്മതിക്കാം. പക്ഷേ അറിഞ്ഞിട്ട് മുഖ്യമന്ത്രി എന്തു ചെയ്‌തു. ഒരു വിശദീകരണം എങ്കിലും ചോദിച്ചോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സിപിഎമ്മുമായി അജിത് കുമാറിന് ബന്ധമില്ലെന്നാണ് അവർ പറയുന്നത്. സിപിഎമ്മിന് ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞില്ല.


പല കേസുകളും ഒത്തു തീർപ്പാക്കാൻ ബഹ്റയെ മുമ്പ് പിണറായി ഉപയോഗിച്ചിട്ടുണ്ട്. മസ്ക്കറ്റ് ഹോട്ടലിൽ ആർഎസ്എസ് നേതാക്കളുമായി ശ്രീ എമ്മിൻ്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയില്ലേ എന്ന് നിയമസഭയിൽ മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി താൻ ചോദിച്ചിരുന്നു. ആർഎസ് എസ് നേതാവ് ബാലശങ്കർ സിപിഎം- ബിജെപി ബന്ധത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപെടാനാണ് സിപിഎം-ബിജെപി ബന്ധത്തെ ഉപയോഗിക്കുന്നത്.

സിപിഎം - ബിജെപി അവിഹിത ബാന്ധവമുണ്ടെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ട്.
ഈയൊരു ബന്ധമാണ് പൂരം കലക്കലിലേക്ക് പോയത്. ബിജെപിയെ തൃശൂരിൽ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് പൂരം കലക്കലെന്നും സതീശൻ ആരോപിച്ചു. ഒരു ഉദ്യോഗസ്ഥൻ അഴിഞ്ഞാടിയാണ് പൂരം കലക്കിയെതന്നായിരുന്നു സിപിഎം പ്രതിരോധം.

എന്നാൽ ഈ സമയത്ത് ക്രമസമാധാന ചുമതലയുള്ള എഡിജിപി അവിടെ ഉണ്ടായിരുന്നു. ഹൈന്ദവ വികാരം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പൂരം കലക്കിയത്. ബിജെപി ജയിക്കാൻ വേണ്ടി തൃശൂർ പൂരം കലക്കി ഹിന്ദുക്കളെ കബളിപ്പിക്കുകയായിരുന്നു. സിപിഎം ന്യൂനപക്ഷ പ്രേമം നടിച്ച് ബിജെപിയുമായി ചർച്ച നടത്തുകയാണ്. രണ്ട് പാർട്ടിയുടെയും യഥാർഥ മുഖം വ്യക്തമാവുകയാണ്. സിപിഎം ബിജെപി ബാന്ധവം ജനങ്ങൾക്ക് മനസിലായിട്ടുണ്ട്.

തൃശൂരിലെ യുഡിഎഫ് തോൽവിക്ക് കാരണം യുഡിഎഫിൻ്റെ വോട്ടുകൾ എൽഡിഎഫിലേയ്ക്ക് പോയതാണ്. എന്നാൽ വിഎസ് സുനിൽ കുമാറിന് അതിൻ്റെ ഗുണം ലഭിച്ചില്ലന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാണിച്ചു. കുഴൽപ്പണ കേസ് സെറ്റിൽ ചെയ്‌തതിൻ്റെ നന്ദി പ്രകടനമാണ് സുരേന്ദ്രൻ നടത്തുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.

Also Read:എംആര്‍ അജിത്‌കുമാര്‍-ആര്‍എസ്‌എസ്‌ കൂടിക്കാഴ്‌ചയ്‌ക്ക് കൂടുതല്‍ തെളിവുകള്‍; നടന്നത് സ്വകാര്യ സന്ദര്‍ശനമെന്ന് എഡിജിപി

ABOUT THE AUTHOR

...view details