തൃശൂർ :ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന പിവി അൻവറിന്‍റെ ആവശ്യം തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. പിവി അൻവർ തങ്ങളെ ബന്ധപ്പെട്ടിരുന്നു, ചേലക്കരയിലെ തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ച് അവരെ സപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു, എന്നാൽ പിവി അൻവറിനോട് ഇത്തരം തമാശകൾ പറയരുതെന്നാണ് തനിക്ക് പറയാനുള്ളതെന്ന് വിഡി സതീശൻ പറഞ്ഞു.
'ഞങ്ങൾ റിക്വസ്റ്റ് ചെയ്‌താൽ അവർ അവരുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്ന് പറഞ്ഞു. അവർ പിൻവിലിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്ക് പ്രശ്‌നമില്ല, അവർക്ക് വേണമെങ്കിൽ അവരുടെ സ്ഥാനാർഥിയെ പിൻവലിക്കട്ടെ, ഞങ്ങൾക്ക് ഒരു നിർബന്ധവുമില്ല. മുന്നണി ആർക്കതിരെയും വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. രമ്യ ഹരിദാസിനെ മാറ്റാൻ പറ്റില്ലെ'ന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.