കേരളം

kerala

ETV Bharat / state

നിമിഷ പ്രിയയുടെ വധശിക്ഷ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സാധ്യതമായതെല്ലാം ചെയ്യണമെന്ന് വിഡി സതീശൻ - VD SATHEESAN ON NIMISHA PRIYA CASE

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനായി കഴിഞ്ഞ ദിവസമായിരുന്നു യെമൻ പ്രസിഡൻ്റ് അനുമതി നല്‍കിയത്.

NIMISHA PRIYA DEATH SENTENCE  NIMISHA PRIYA CASE  വിഡി സതീശൻ നിമിഷ പ്രിയ  നിമിഷ പ്രിയ വധശിക്ഷ
Photo Collage Of VD Satheesan and Nimisha Priya (ETV Bharat)

By ETV Bharat Kerala Team

Published : Dec 31, 2024, 4:40 PM IST

എറണാകുളം :യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി സാധ്യമായതെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനായി സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ കഴിഞ്ഞ ദിവസമാണ് യെമൻ പ്രസിഡൻ്റ് അനുമതി നല്‍കിയത്.

വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാനാണ് സാധ്യത. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌ദു മെഹ്ദിയുടെ കുടുംബവും അദ്ദേഹം ഉള്‍പ്പെടുന്ന ഗോത്രത്തിൻ്റെ തലവന്മാരുമായും മാപ്പപേക്ഷക്കുള്ള ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്‌ക്കാനായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും മുൻകൈയെടുക്കേണ്ടതുണ്ടെന്നും വിഡി സതീശൻ കൂട്ടിച്ചേര്‍ത്തു. വധശിക്ഷ തടയാൻ ഇന്ത്യൻ ഭരണകൂടം യെമൻ സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്ന് സേവ് നിമിഷ പ്രിയ ഫോറത്തിലെ ബാബു ജോൺ ആവശ്യപ്പെട്ടു. ഇന്ത്യൻ സര്‍ക്കാര്‍ മുൻകൈയെടുത്ത് ചര്‍ച്ചകള്‍ക്ക് തുടക്കമിടണമെന്നും അദ്ദേഹം വാര്‍ത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് ഈ കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും ബാബു ജോൺ വ്യക്തമാക്കി. ഇന്ത്യൻ സര്‍ക്കാരും യെമൻ സര്‍ക്കാരും തമ്മിലാണ് ഇവിടെ ചര്‍ച്ച നടത്തേണ്ടത്. ഈ സമയത്ത് വേഗത്തിലുള്ള നടപടിയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read :നിമിഷ പ്രിയയുടെ വധശിക്ഷ; സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ABOUT THE AUTHOR

...view details