മുഖ്യമന്ത്രിയ്‌ക്കെതിരെ വിഡി സതീശൻ കാസർകോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. മുഖ്യമന്ത്രിക്ക് എന്താണ് പറ്റിയത്. കഴിഞ്ഞ മുപ്പത് ദിവസമായി ഒരേ കാര്യമാണ് പറയുന്നത്. രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു, ഏത് ലോകത്താണ് മുഖ്യമന്ത്രി ജീവിക്കുന്നതെന്ന് എന്നും വി ഡി സതീശൻ.
മുഖ്യമന്ത്രി ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതിന്‍റെ പ്രശ്‌നമാണ്. പൗരത്വ നിയമത്തിൽ കോൺഗ്രസ് ശക്തമായി പ്രതികരിച്ചു. നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രതിഷേധം സംഘടിപ്പിച്ചതും കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. അലനെയും താഹയേയും യുഎപിഎ ചുമത്തി ജയിലിലിട്ട മുഖ്യമന്ത്രി ആർ എസ് എസ് പ്രവർത്തകർ പ്രതികളായ കേസിൽ യുഎപിഎ ചുമത്താൻ മടിക്കുന്നു.
പൗരത്വ നിയമത്തിൽ കോൺഗ്രസ് ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഗുരുതര സാമ്പത്തിക പ്രശ്‌നത്തിന് പരിഹാരം ഇല്ല. സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ അഞ്ചു അക്കൗണ്ട് ഉണ്ട്. ബിനാമി ഇടപാട് നടത്താൻ നിർദേശം നൽകിയത് പാർട്ടി ഉന്നതരാണെന്നും വി ഡി സതീശൻ ആരോപിച്ചു. കേന്ദ്ര ഏജൻസികൾ കേരളത്തിൽ സിപിഎമ്മുമായി സൗഹൃദത്തിലാണ് എന്നും അദ്ദേഹം ആരോപിച്ചു.
Also Read: സിൽവർ ലൈൻ കൈക്കൂലി കേസ്; പ്രതിപക്ഷ നേതാവിനെതിരായ ഹർജിയിൽ ഉത്തരവ് ശനിയാഴ്‌ച - Silverline Bribery Case
എസ്‌ഡിപിഐയുമായി സംസാരിച്ചിട്ടില്ല. ഒരു ധാരണയിലും എത്തിയിട്ടില്ല. വർഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവൺമെന്‍റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞില്ല. ചീഫ് ഇലക്‌ടറൽ ഓഫിസറെ മറ്റ് ഔദോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കണമെന്നും പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിക്ക് എതിരെയുള്ള നടപടിയിൽ ഇലക്ഷൻ കമ്മിഷനെ സമീപിക്കുമെന്നും ഉദ്യോഗസ്ഥർ ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.