കേരളം

kerala

ETV Bharat / state

തേയില ചെടിയ്‌ക്ക് പിന്നില്‍ മറഞ്ഞിരുന്ന് പുലി, ചാടി വീണത് ഞൊടിയിടയില്‍; 6 വയസുകാരിയ്‌ക്ക് അമ്മയുടെ കണ്‍മുന്നില്‍ ദാരുണാന്ത്യം, ശരീര ഭാഗങ്ങള്‍ വേര്‍പ്പെട്ട നിലയില്‍ - VALPARAI LEOPARD ATTACK

ബാലികയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Uzhemala Estate  Leopard attack in front of parents  Jharkhand girl leopard attack  Valppara leopard attack
APSARA KHATHOON (ETV Bharat)

By ETV Bharat Kerala Team

Published : Oct 19, 2024, 6:44 PM IST

തൃശൂര്‍ :തേയില തോട്ടത്തിലെത്തിയ പെണ്‍കുട്ടിയ്‌ക്ക് നേരെ പുലിയുടെ ആക്രമണം. അമ്മയുടെ കണ്‍മുന്നില്‍ കുട്ടിയെ പുലി കടിച്ചു കൊന്നു. കുട്ടിയുടെ കൈകാലുകള്‍ പുലി കടിച്ചെടുത്തു.

വാൽപ്പാറയ്ക്ക് സമീപം ഇഴേമല എസ്റ്റേറ്റിൽ ആണ് അതി ദാരുണ സംഭവം. ജാർഖണ്ഡില്‍ നിന്നുള്ള അപ്‌സര ഖാത്തൂണ്‍ എന്ന പെണ്‍കുട്ടിയാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

തേയിലത്തോട്ടത്തിൽ നിൽക്കുകയായിരുന്നു അതുൽ അൻസാരിയും ഭാര്യ നാസിരെൻ ഖാത്തൂണും ആറ് വയസുള്ള കുഞ്ഞ് അപ്‌സര ഖാത്തൂണും. ഈ സമയത്താണ് പുലി ആക്രമിച്ചത്. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി.

മാതാപിതാക്കള്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ്, നഗരസഭ മേധാവി, വനംവകുപ്പ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടിയുടെ ശരീരത്തില്‍ നിന്ന് വേര്‍പെട്ട കൈ കണ്ടെത്തിയിട്ടുണ്ട്. ഇത് വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചു. ബാക്കി ഭാഗങ്ങള്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നു. അതുൽ അൻസാരി ഭാര്യയും മൂന്ന് കുട്ടികളുമായി ജാർഖണ്ഡിലെ കോന്തയിൽ നിന്ന് വാൽപ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റിൽ ജോലിക്ക് വന്നതാണ്.

Also Read:മൂന്നാറില്‍ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് പശുക്കള്‍ ചത്തു

ABOUT THE AUTHOR

...view details