തിരുവനന്തപുരം :ഇന്ന് ലോക സാക്ഷരത ദിനം. ഇന്ത്യയിൽ സാക്ഷരതയുടെ കാര്യത്തിൽ നമ്മുടെ കേരളം എന്നും മുൻപിൽ തന്നെയാണ്. എന്നാൽ പല സാഹചര്യം കൊണ്ടും ചിലർക്കൊക്കെ വിദ്യഭ്യാസം മുടങ്ങിയിട്ടുണ്ടാകും. വിദ്യാഭ്യാസം മുടങ്ങി പോയവരിൽ നിരവധി പേരാണ് സാക്ഷരത മിഷന്‍റെ സേവനം പ്രയോജനപ്പെടുത്തുന്നത്. നടൻ ഇന്ദ്രൻസ് ഉൾപ്പെടെ പലരും ജീവിതത്തിന്‍റെ സായാഹ്നത്തിലും വിദ്യാർഥികളായി എത്തുന്നു.
എന്നാൽ അപ്രതീക്ഷിത തിരിച്ചടികളുടെ പരമ്പരയാണ് തിരുവനന്തപുരം, വെള്ളായണി, പൂങ്കുളം സ്വദേശിനിയായ വള്ളിയുടെ ജീവിതം. ജന്മനാ ബാധിച്ച വൈകല്യം, 13-ാം വയസിൽ വിവാഹം, കേരളത്തിലേക്ക് കുടിയേറ്റം, സഹപാഠി കൂടിയായ പങ്കാളിയുടെ മരണം എന്നിങ്ങനെ പ്രതിസന്ധികൾ നിരവധി തവണ വള്ളിയുടെ ജീവിത വഴിയിൽ മതിൽ തീർത്തു. കുടിയേറിയ മണ്ണിൽ ഒറ്റയ്ക്കാണെങ്കിലും പ്രതിസന്ധികൾ നിറഞ്ഞ ബാല്യകാലത്ത് മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂർത്തിയാക്കാൻ നിശ്ചയിച്ചിരിക്കുകയാണ് മധുരയിൽ നിന്നും ഉപജീവനം തേടി കേരളത്തിലേക്ക് കുടിയേറിയ ഈ അമ്പതുകാരി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും