മലപ്പുറം: മദ്യപിച്ച് ലക്കുകെട്ട് സാഹസിക യാത്ര നടത്തിയ ടോറസ് ലോറി ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വളാഞ്ചേരി വട്ടപ്പാറയിലാണ് സംഭവം.
മദ്യ ലഹരിയിലായിരുന്ന ഡ്രൈവര്‍, ദേശീയപാത 66 ലൂടെ അപകടകരമാം വിധം ടോറസ് ലോറി ഓടിച്ചു പോവുകയായിരുന്നു. വട്ടപ്പാറയില്‍ നിന്ന് നാട്ടുകാര്‍ ലോറിയെ പിന്തുടര്‍ന്നു. ലോറിക്ക് വട്ടംവെച്ചാണ് നാട്ടുകാര്‍ ഇയാളെ തടഞ്ഞത്. നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഇയാള്‍ അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട് ലോറി ഡ്രൈവറുടെ സാഹസിക യാത്ര (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോറി തടഞ്ഞവരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് വളാഞ്ചേരി ഹൈവേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Also Read:ബസിൻ്റെ സ്റ്റിയറിങ് പിടിച്ചുതിരിച്ച് മദ്യപന്‍; 9 കാൽനട യാത്രക്കാർക്ക് പരിക്ക്