എറണാകുളം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ സംസ്ഥാന സ്കൂൾ കായികമേളയിലേക്ക് ക്ഷണിക്കില്ലന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇവിടെ വന്ന് കുട്ടികളുടെ തന്തയ്ക്ക് വിളിച്ചാലോയെന്നും മന്ത്രി ചോദിച്ചു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കായിക മേളയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപിയെന്ന് മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. സംസ്ഥാന സ്കൂൾ കായിക മേളയിലേയ്ക്ക് സുരേഷ് ഗോപിയെ നിലവിൽ ക്ഷണിച്ചിട്ടില്ല. ഇവിടെ വന്ന് കുട്ടികളുടെ തന്തയ്ക്ക് വിളിച്ചാൽ അതംഗീകരിക്കാൻ കഴിയില്ല.