വയനാട്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തി. മുണ്ടക്കൈ പഴയ അങ്ങാടിയില്‍ വാഹനമിറങ്ങിയ സുരേഷ് ഗോപി ഇവിടെ വെച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ന്ന് പുഞ്ചിരിമട്ടത്തേക്ക് പോകും. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കും.
വയനാട് ഉരുള്‍പൊട്ടല്‍: സുരേഷ് ഗോപി ദുരന്തഭൂമിയില്‍ - Suresh Gopi in Wayanad
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തി.
Published : Aug 4, 2024, 10:02 AM IST
|Updated : Aug 4, 2024, 12:02 PM IST
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Also Read :ദുരന്തമുഖത്തെത്തി ലഫ്.കേണല്‍ മോഹൻലാൽ; ദുരന്ത ബാധിതരുടെ പുനധിവാസത്തിന് മൂന്ന് കോടി നല്‍കും