പത്തനംതിട്ട: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റില്‍. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ വിഷ്‌ണു ബിജു (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്‌ച (ഓഗസ്റ്റ് 22) രാത്രി ആയിരുന്നു സംഭവം.
ശനിയാഴ്‌ച ഉച്ചയോടെ ചെങ്ങന്നൂരിലെ ആശുപത്രിയിൽ നടത്തിയ സ്‌കാനിങ്ങിലാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഞായറാഴ്‌ച (ഓഗസ്റ്റ് 25) ഉച്ചയോടെ പുളിക്കീഴ് പൊലീസ് പിടികൂടുകയായിരുന്നു. ഒരു വർഷമായി കല്ലിശ്ശേരി സ്വദേശിയായ യുവതിയും വിഷ്‌ണുവും പൊടിയാടിയിലെ വീട്ടിൽ ഒരുമിച്ചു താമസിച്ചു വരികയാണ്.