കേരളം

kerala

ETV Bharat / state

പത്രപ്പരസ്യ വിവാദം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ് - UDF COMPLAINT AGAINST CPM AD

സുപ്രഭാതം, സിറാജ് എന്നീ ദിനപ്പത്രങ്ങളിലാണ് ചൊവ്വാഴ്ച്ച (നവംബര്‍ 19) സന്ദീപ് വാര്യർക്കെതിരെ പരസ്യം പ്രസിദ്ധീകരിച്ചത്.

പരസ്യ വിവാദം യുഡിഎഫ് പരാതി  NEWSPAPER AD AGAINST SANDEEP VARIER  CPM NEWSPAPER AD CONTROVERSY  PALAKKAD BYELECTION CPM CONGRESS
NEWSPAPER AD (ETV Bharat)

By ETV Bharat Kerala Team

Published : Nov 19, 2024, 9:54 PM IST

പാലക്കാട്: ഇടതുമുന്നണി രണ്ട് ദിനപ്പത്രങ്ങളിൽ നൽകിയ വിവാദ പരസ്യത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. യുഡിഎഫ് പാലക്കാട് മണ്ഡലം കമ്മിറ്റി കൺവീനർ കൂടിയായ മുസ്ലീം ലീഗ് നേതാവ് മരയ്ക്കാർ മാരായമംഗലമാണ് രേഖാമൂലം പരാതി നൽകിയത്.

സുപ്രഭാതം, സിറാജ് എന്നീ ദിനപ്പത്രങ്ങളിൽ ചൊവ്വാഴ്ച്ച (നവംബര്‍ 19) നൽകിയ മുൻ പേജ് പരസ്യം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും നാട്ടിൽ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കാൻ ലക്ഷ്യം വയ്‌ക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഡോ. സരിന് വോട്ടു ചെയ്യണമെന്ന് അഭ്യർഥിച്ച് എൽഡിഎഫ് മണ്ഡലം കമ്മിറ്റി നൽകിയ പരസ്യത്തിൻ്റെ മുക്കാൽ ഭാഗവും ഈയിടെ കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ ലക്ഷ്യം വച്ചുള്ളതായിരുന്നു. പരസ്യത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് യുഡിഎഫ് നേതാക്കൾ നടത്തിയത്. അതേസമയം പരസ്യത്തിൽ തെറ്റായി ഒന്നുമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് മന്ത്രി എം ബി രാജേഷ് അടക്കമുള്ള എൽഡിഎഫ് നേതാക്കൾ.

Also Read:സന്ദീപ് വാര്യർക്കെതിരായ സിപിഎമ്മിന്‍റെ പരസ്യം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയില്ല

ABOUT THE AUTHOR

...view details