കേരളം

kerala

ETV Bharat / state

'അത് മത്സരം, ഇത് സൗഹൃദം'; പ്രചരണത്തിനിടെ പരസ്‌പരം ആശംസകള്‍ നേർന്ന് പ്രിയങ്ക ഗാന്ധിയും സത്യൻ മൊകേരിയും - PRIYANKA SATHYAN MOKERI MEET

മലപ്പുറത്തെ പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും കണ്ടുമുട്ടിയപ്പോൾ.

വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്  WAYANAD LOK SABHA RE ELECTION  PRIYANKA GANDHI AND SATHYAN MOKERI  പ്രിയങ്ക ഗാന്ധി സത്യൻ മൊകേരി
Priyanka Gandhi And Sathyan Mokeri (ETV Bharat)

By ETV Bharat Kerala Team

Published : Nov 7, 2024, 4:39 PM IST

മലപ്പുറം:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്‌പരം കണ്ടുമുട്ടി സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും പരസ്‌പരം ആശംസകൾ നേർന്നു. അകമ്പാടത്തെ കോർണർ യോഗത്തിന് ശേഷം പോത്തുകല്ലിലേക്ക് പോകുകയായിരുന്നു പ്രിയങ്ക ഗാന്ധി, യാത്രാമധ്യേ ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്ന സത്യൻ മൊകേരിയെ കണ്ട് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

പ്രിയങ്ക ഗാന്ധിയും സത്യൻ മൊകേരിയും പ്രചരണത്തിനിടെ പരസ്‌പരം കണ്ടുമുട്ടിയപ്പോൾ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വേദിയിൽ സത്യൻ മൊകേരിയുടെ അടുത്തെത്തി പ്രിയങ്ക ഗാന്ധി സൗഹൃദ സംഭാഷണം നടത്തി. സൗഹൃദം പങ്കിട്ടു പരസ്‌പരം ആശംസകൾ നേർന്നാണ് ഇരുവരും പിരിഞ്ഞത്.

Also Read : 'ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം ഇസ്‌ലാമിക രാജ്യം സൃഷ്‌ടിക്കല്‍'; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ABOUT THE AUTHOR

...view details