കേരളം

kerala

ETV Bharat / state

ഗോവണിയില്‍ നിന്നും കാല്‍ വഴുതി വീണു; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം - Two Year Old Girl Died - TWO YEAR OLD GIRL DIED

ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ കുഞ്ഞ് മരിച്ചു. മാങ്കുളം സ്വദേശികളുടെ മകള്‍ അസ്ര മറിയമാണ് മരിച്ചത്. ഗോവണിയില്‍ നിന്നും താഴെയിറങ്ങാന്‍ ശ്രമിക്കവേയായിരുന്നു അപകടം.

Girl Died In Pathanamthitta  രണ്ട് വയസുകാരിയുടെ മരണം  വീണ് പരിക്കേറ്റ കുഞ്ഞ് മരിച്ചു  Baby Girl Death
Asra Mariyam (ETV Bharat)

By ETV Bharat Kerala Team

Published : Jun 22, 2024, 4:51 PM IST

പത്തനംതിട്ട: വീട്ടിലെ ഗോവണിയില്‍ നിന്നും വീണ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. മാങ്കുളം സ്വദേശികളായ ഷെബീര്‍-സബീന ദമ്പതികളുടെ മകള്‍ അസ്ര മറിയമാണ് മരിച്ചത്. ഇന്ന് (ജൂണ്‍ 22) രാവിലെ 11.30ഓടെയാണ് സംഭവം.

വീടിനോട് ചേര്‍ന്ന് ടെറസിലേക്കുള്ള ഗോവണിയില്‍ നിന്നാണ് കുഞ്ഞ് വീണത്. മാതാവ് മുറ്റത്ത് തുണി അലക്കി കൊണ്ടിരിക്കേയാണ് കുഞ്ഞ് ഗോവണിയില്‍ കയറിയത്. ഗോവണിയുടെ ഒരുവശത്ത് കൈവരിയില്ലായിരുന്നു.

ഗോവണി കയറി മുകളിലെത്തിയ കുട്ടി താഴെയിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു. വീഴ്‌ചയില്‍ പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read:മുലപ്പാല്‍ കുടിക്കുന്നതിനിടെ അസ്വസ്ഥത; പതിനെട്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ABOUT THE AUTHOR

...view details