വയനാട്: വയനാട് പുല്‍പ്പള്ളിയിൽ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു (Two dies by electrocution from electric fence at Pulpally). കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30ഓടെയാണ് അപകടമുണ്ടായത്.
വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. വേലിയിലൂടെ വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബന്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഷോക്കേറ്റ സരസുവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്.