കോഴിക്കോട് :മരം കയറ്റി ചുരത്തിലൂടെ വരികയായിരുന്ന ലോറി മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്. ക്ലീനർ കൂടത്തായി പൂവോട്ടിൽ സലിം, ഡ്രൈവർ കൂടത്തായി സലീം എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ക്ലീനർ സലീമിന് കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ലോറി മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും പരിക്ക് ; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം - ACCIDENT IN THAMARASSERY CURVE
വയനാട്ടില്‍ നിന്ന് മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ലോറി മറിഞ്ഞു. താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
Published : Jun 15, 2024, 7:20 PM IST
വയനാട്ടില്‍ നിന്ന് മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് എട്ടാം വളവില്‍ മറിഞ്ഞത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. എതിരെ വന്ന കാറിനെ രക്ഷപ്പെടുത്താനായി പെട്ടെന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ലോറി റോഡിനുകുറുകെ മറിഞ്ഞതോടെ വണ്‍വേ അടിസ്ഥാനത്തിലാണ് ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നത്. ജെ സി ബി എത്തിച്ചാണ് ലോറിയിലെ മരങ്ങൾ മറ്റൊരു ലോറിയിലേക്ക് കയറ്റിയത്. ലോറി മറിഞ്ഞതോടെ താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
ALSO READ :സംരക്ഷണഭിത്തിയും ചുറ്റുമതിലും തകർന്നിട്ട് വർഷങ്ങൾ ; അപകടാവസ്ഥയിൽ രാജാക്കാട്ടെ അംഗനവാടി