കോഴിക്കോട് :മാങ്കാവിന് സമീപം കൈമ്പാലത്ത് ഓട്ടോറിക്ഷയ്ക്ക് മുകളിൽ തണൽ മരം വീണ് ഓട്ടോ തകർന്നു. രാത്രി 9:15 ഓടെയാണ് അപകടം ഉണ്ടായത്. ശക്തമായ മഴയിൽ റോഡരികിലെ തണൽമരം റോഡിലേക്ക് വീഴുകയായിരുന്നു.
ഈ സമയം ഇതുവഴി പന്തീരാങ്കാവ് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് തണൽമരം വീണത്. മരം വീഴുന്ന സമയത്ത് ഓട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.