തിരുവനന്തപുരം :കൊങ്കൺ റെയിൽവേ ടണലിൽ വെള്ളം കയറിയതിനെ തുടർന്ന് കൊങ്കൺ റെയിൽവേ ട്രെയിനുകൾ നിർത്തിവച്ചു. അതിനാല്‍ മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. എറണാകുളം നിസാമുദ്ദീൻ എക്‌സ്‌പ്രസ് (22655) ഷൊര്‍ണൂര്‍ - പാലക്കാട് വഴി തിരിച്ചു വിടും.
യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; മംഗലാപുരം വഴി പോകുന്ന ട്രെയിനുകൾ വഴി തിരിച്ച് വിടുന്നു - Trains via Mangalore diverted - TRAINS VIA MANGALORE DIVERTED
കൊങ്കൺ റെയിൽവേ ടണലിൽ വെള്ളം കയറിയതിനെ തുടർന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ നിർത്തിവച്ചു.
Representative Image (ETV Bharat)
By PTI
Published : Jul 10, 2024, 10:14 AM IST
വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ ഇവയൊക്കെ :
- ട്രെയിന്‍ നമ്പര്‍ 19577 - തിരുനെൽവേലി ജാംനഗര്‍ എക്‌സ്‌പ്രസ്. ഷൊര്‍ണൂര്‍ - ഈ റോഡ് - ധര്‍മവാരം - ഗുണ്ടകൽ - റായ്‌ചൂര്‍ - പുണെ - പൻവേൽ വഴി തിരിച്ചുവിട്ടു.
- ട്രെയിന്‍ നമ്പര്‍ 16336 - നാഗര്‍കോവിൽ ഗാന്ധിധാം എക്‌സ്‌പ്രസ് ഷൊര്‍ണൂര്‍ - ഈ റോഡ് - റായ്‌ചൂര്‍ - പൂനെ - പൻവേൽ വഴി തിരിച്ചുവിട്ടു.
- ട്രെയിന്‍ നമ്പര്‍ 12283 - എറണാകുളം - നിസാമുദ്ദീൻ എക്‌സ്‌പ്രസ് ഷൊര്‍ണൂര്‍ - ഈ റോഡ് - റായ്‌ചൂര്‍ - പൂനെ - പൻവേൽ വഴി തിരിച്ചുവിട്ടു.
- ട്രെയിന്‍ നമ്പര്‍ 22655 - എറണാകുളം - നിസാമുദ്ദീൻ എക്‌സ്‌പ്രസ്. ഷൊര്‍ണൂര്‍ - ഈറോഡ് - റായ്‌ചൂര്‍ - പുണെ - പൻവേൽ വഴി തിരിച്ച് വിട്ടു.
- 16346 - തിരുവനന്തപുരം ലോകമാന്യ തിലക് എക്‌സ്‌പ്രസിന്‍റെ സമയത്തിലും മാറ്റമുണ്ട്. ഇന്ന് (10-07-2024) വൈകിട്ട് 4.55-ന് പുറപ്പെടുന്ന ലോകമാന്യ തിലക് എക്‌സ്‌പ്രസ് ഷൊര്‍ണൂര്‍ - ഈറോഡ് - റായ്‌ച്ചൂര്‍ - പൂനെ - പൻവേൽ വഴിയാണ് സര്‍വീസ് നടത്തുക.