കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിൽ കാട്ടുപന്നികളെ വേട്ടയാടൽ ആരംഭിച്ചു. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതും വാഹനങ്ങളുടെ മുന്നിൽ ചാടി അപകടങ്ങൾ ഉണ്ടാക്കുന്നതും പതിവായ സാഹചര്യത്തിലാണ് കാട്ടുപന്നികളെ വേട്ടയാടാൻ ആരംഭിച്ചത്. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലാണ് വേട്ടയാടൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 17 ഓളം ഷൂട്ടർമാർ ചേർന്നാണ് കാട്ടു പന്നികളെ കൊന്നൊടുക്കുന്നതിനായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ ആരംഭിച്ചത്.
ആദ്യ മണിക്കൂറുകളിൽ തന്നെ ഏതാനും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ സാധിച്ചിട്ടുണ്ട്. കാട്ടുപന്നികൾക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്ന് വരും ദിവസങ്ങളിലും തുടരും.കാട്ടുപന്നികള്‍ കൂട്ടത്തോടെ പാഞ്ഞെത്തി; സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു, യുവതിക്ക് പരിക്ക് :
അടുത്തിടെ സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും കാട്ടുപന്നിയുടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരി 28 ന് രാവിലെയാണ് ഇടുക്കി ആനച്ചാലില്‍കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയ്‌ക്ക് പരിക്കേറ്റത്. ആനച്ചാല്‍ സ്വദേശിനി ധന്യയ്‌ക്കാണ് പരിക്കേറ്റത്. ബൈസന്‍വാലിയിലെ ടി ഫാക്‌ടറിക്ക് സമീപത്താണ് സംഭവം.