കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റം ; പുതുക്കിയ ടൈംടേബിള്‍ ഇങ്ങനെ - TRAIN TIME RESCHEDULED - TRAIN TIME RESCHEDULED

മൺസൂൺ കനത്താൽ ട്രെയിനുകളുടെ വേഗതയിലും മാറ്റമുണ്ടാകുമെന്ന് റെയിൽവേ

ട്രെയിൻ സമയത്തിൽ മാറ്റം  INDIAN RAILWAY  TRAIN SERVICES  TRAIN TIME CHANGE
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Jun 14, 2024, 9:57 AM IST

Updated : Jun 14, 2024, 10:16 AM IST

തിരുവനന്തപുരം :കേരളത്തിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. ഒക്‌ടോബർ 31 വരെയാണ് കൊങ്കൺ വഴിയുള്ള 38 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുള്ളത്. മൺസൂൺ കനത്താൽ ട്രെയിനുകളുടെ വേഗതയിലും നിയന്ത്രണം കൊണ്ടുവരും.

പുതുക്കിയ സമയക്രമം ഇങ്ങനെ:

  • തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15ന് യാത്ര ആരംഭിച്ച് വൈകിട്ട് 5.07ന് കോഴിക്കോടും, 6.37ന് കണ്ണൂരും എത്തും.
  • ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ് (16345) പുലർച്ചെ 5.45ന് മംഗളൂരുവിലും രാവിലെ 8.07ന് കണ്ണൂരിലും ഉച്ചയ്‌ക്ക് 12.05ന് ഷൊർണൂരും രാത്രി 7.35ന് തിരുവനന്തപുരത്തും എത്തും.
  • എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ് (12617) രാവിലെ 10ന് (മൂന്ന് മണിക്കൂർ നേരത്തെ) യാത്ര ആരംഭിക്കും.
  • നിസാമുദ്ദീൻ-എറണാകുളം മംഗള (12618) രാത്രി 11.35ന് മംഗളൂരുവിലും, പുലർച്ചെ 5.25ന് ഷൊർണൂരും, രാവിലെ 8ന് എറണാകുളത്തും എത്തിച്ചേരും.
  • മംഗളൂരു-മുംബൈ മത്സ്യഗന്ധ എക്‌സ്‌പ്രസ് (12620) ഉച്ചയ്‌ക്ക് 12.45ന് (1 മണിക്കൂർ 35 മിനിറ്റ് നേരത്തെ) യാത്ര ആരംഭിക്കും.
  • മംഗളൂരു-ഗോവ വന്ദേഭാരത് (20646) ഉച്ചയ്‌ക്ക് 1.15നാണ് ഗോവയിൽ എത്തിച്ചേരുക.
  • ഗോവ-മംഗളൂരു വന്ദേഭാരത് (20645) വൈകിട്ട് 5.35ന് (35 മിനിറ്റ് നേരത്തെ) യാത്ര ആരംഭിക്കും.

Also Read: മഴയുടെ പണി, ഹൈദരാബാദ് മെട്രോ സര്‍വീസ് തടസപ്പെട്ടു; വലഞ്ഞ് യാത്രക്കാര്‍

Last Updated : Jun 14, 2024, 10:16 AM IST

ABOUT THE AUTHOR

...view details