വയനാട്:കേണിച്ചിറയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. താഴെ കിഴക്കേല്‍ സാബു എന്നയാളുടെ വീട്ടുപറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവ അകപ്പെട്ടത്. പശുക്കളെ കൊന്ന വീട്ടിലെ തൊഴുത്തില്‍ രാത്രിയോടെ കടുവ വീണ്ടുമെത്തുകയായിരുന്നു. തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് ഇപ്പോള്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായിരിക്കുന്നത്.
മാളിയേക്കല്‍ ബെന്നി എന്നയാളുടെ രണ്ടു പശുക്കളെ ഈ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി 9.30 ഓടെ കടുവ സാബുവെന്നയാളുടെ വീട്ടിലെ തൊഴുത്തിലെത്തി. 11.05 ന് ആണ് കടുവ കൂട്ടിലായത്.