കോട്ടയം:കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം ആരംഭിച്ചു. ഇന്ന് പാലാ മണ്ഡലത്തിലെ വിവിധ ക്രൈസ്‌തവ മേൽ അധ്യക്ഷന്മാരെ നേരിൽ കണ്ടു. വിവിധ കുടുംബങ്ങളും അദ്ദേഹം സന്ദർശിച്ചു(Thushar Vellappally).
പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിനെ ബിഷപ്പ് ഹൗസിൽ സന്ദർശിച്ച് അനുഗ്രഹം തേടി. ഫാദർ തടത്തിൽ ജോസഫ്, തുഷാറിന്‍റെ ഭാര്യ ആശാ തുഷാർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പാലായിലെ പ്രമുഖ ക്രിസ്‌തീയ കുടുംബമായ മുണ്ടയ്ക്കല്‍ കുടുംബാംഗങ്ങളൊരുക്കിയ സ്നേഹ വിരുന്നിലും പങ്കെടുത്തു.