തൃശൂർ:ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂരിൽ നടക്കുന്ന പുലിക്കളി ഇത്തവണ ഉണ്ടാകില്ല. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഈ വര്‍ഷം നടത്താനിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.
മേയറുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് കോര്‍പ്പറേഷന്‍ തല ഓണാഘോഷം, ഡിവിഷന്‍ തല ഓണാഘോഷം, കുമ്മാട്ടി, പുലിക്കളി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കുന്നത്. വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദര സൂചകമായി കോര്‍പ്പറേഷന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഓണാഘോഷ പരിപാടികളുടെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു.