കേരളം

kerala

ETV Bharat / state

തൃശൂർ പൂരം കലക്കൽ; എതിർ സത്യവാങ്‌മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ - Thrissur Pooram Disruption Update - THRISSUR POORAM DISRUPTION UPDATE

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ. മൂന്നാഴ്ച്ച കൂടി സമയം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകി.

THRISSUR POORAM DISRUPTION  GOVT ON THRISSUR POORAM DISRUPTION  തൃശൂർ പൂരം കലക്കൽ  HIGH COURT NEWS
Kerala High Court - File (ETV Bharat)

By ETV Bharat Kerala Team

Published : Sep 26, 2024, 10:00 PM IST

എറണാകുളം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ. മൂന്നാഴ്‌ച കൂടി സമയം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ അപേക്ഷ നൽകി.

പൂരം അലങ്കോലമായ സംഭവത്തിൽ എഡിജിപി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് പരിഗണനയിലാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എതിർ സത്യവാങ്മൂലം തയ്യാറാക്കാൻ രേഖകൾ പരിശോധിച്ചു വരികയാണ്. അതിനാൽ കൂടുതൽ സമയം വേണമെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തൃശൂർ പൂരത്തിന്‍റെ ഭാഗമായ ആചാരാനുഷ്‌ഠാനങ്ങൾ പൊലീസ് തടസപ്പെടുത്തിയതിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്.

സംഭവത്തിൽ ജില്ല ജഡ്‌ജിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും, കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പൂര സമയത്തും ഭക്തർക്ക് മേൽ പൊലീസ് ലാത്തി വീശിയെന്നും, ആചാരപരമായ അനുഷ്‌ഠാനങ്ങളിൽ പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Also Read:പൂരത്തിന് എന്താണ് സംഭവിച്ചതെന്ന് ഡിജിപിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെ; റിപ്പോട്ടിൽ സര്‍ക്കാര്‍ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയണം: വിഎസ്‌ സുനില്‍ കുമാര്‍

ABOUT THE AUTHOR

...view details