കേരളം

kerala

ETV Bharat / state

പൂരം കലക്കിയ കമ്മിഷണറെ സഥലം മാറ്റി: ആര്‍ ഇളങ്കോ പുതിയ സിറ്റി പൊലീസ് കമ്മിഷണര്‍; ഐഎഎസ് തലപ്പത്തും അഴിച്ചുപണി - police commissioner transferred - POLICE COMMISSIONER TRANSFERRED

പെരുമാറ്റ ചട്ടം അവസാനിച്ചതിനു പിന്നാലെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. പകരം തസ്‌തിക നല്‍കിയിട്ടില്ല.

ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം  ആര്‍ ഇളങ്കോ  THRISSUR CITY POLICE COMMISSIONER  ANKIT ASOKAN
R ILANGO IPS (ETV Bharat)

By ETV Bharat Kerala Team

Published : Jun 10, 2024, 7:16 PM IST

Updated : Jun 10, 2024, 7:28 PM IST

തിരുവനന്തപുരം:തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സഥാനാര്‍ത്ഥിക്കു വിജയം പോലും സമ്മാനിക്കുന്ന തരത്തിലേക്കു തൃശൂര്‍ പൂരം അലങ്കോലമാക്കിയതായി വിലയിരുത്തപ്പെട്ട സിറ്റി പൊലീസ് കമ്മിഷണര്‍ക്കു സ്ഥാന മാറ്റം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ചതിനു പിന്നാലെ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. പകരം തസ്‌തിക നല്‍കിയിട്ടില്ല.

അങ്കിത് അശോകന് നിയമനം നല്‍കികൊണ്ടുള്ള പ്രത്യേക ഉത്തരവ് പിന്നീട് ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ടെക്‌നിക്കല്‍ ഇന്‍റലിജന്‍സ് എസ്‌പി ആര്‍ ഇളങ്കോയാണ് പുതിയ തൃശൂര്‍ കമ്മിഷണര്‍. നവകേരള സദസിനെതിരായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശ്വാസംമുട്ടിച്ചതായി ആരോപണമുയര്‍ന്ന മുന്‍ കോഴിക്കോട് ഡിസിപി കെ ഇ ബൈജുവിനെ നേരത്തെ കേരള പൊലീസ് അക്കാഡമി അസിസ്‌റ്റന്‍റ് ഡയറക്‌ടറായി സ്ഥലം മാറ്റിയിരുന്നു. ബൈജുവിനെ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം എറണാകുളം റേഞ്ച് എസ്‌പിയായി മാറ്റി നിയമിച്ചു.

ഐഎഎസ് തലത്തിലും മാറ്റങ്ങള്‍

തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്‌ടര്‍ എംജി രാജമാണിക്യത്തെ ദേവസ്വം റവന്യൂ സെക്രട്ടറിയായി മാറ്റി നിയമിച്ചു. അവധികഴിഞ്ഞ് സര്‍വ്വീസിലേക്ക് തിരികെയെത്തിയ ടിവി അനുപമയെ തദ്ദേശഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും മൈനിങ് അന്‍ഡ് ജിയോളജി ഡയറക്‌ടര്‍ ഹരിതാ വി കുമാറിനെ വനിതാ ശിശു ക്ഷേമ വകുപ്പ് ഡയറക്‌ടറായും നിയമിച്ചു. കെ ഹരികുമാറാണ് പുതിയ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്‌ടര്‍. വി ആര്‍ പ്രേംകുമാറിനെ ജല അതോറിറ്റി എംഡിയാക്കി. ഡോ. ദിനേശന്‍ ചെറുവത്തിനെ പഞ്ചായത്ത് ഡയറക്‌ടറായും പുതിയ നഗരകാര്യ ഡയറക്‌ടറായി സുരാജ് ഷാജിയെയും നിയമിച്ചു. വ്യവസായ വകുപ്പ് ഡയറക്‌ടര്‍ എസ് ഹരികിഷോറിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍ വകുപ്പിന്‍റെ സെക്രട്ടറിയായി സ്ഥാന കയറ്റം നല്‍കി.

അധിക ചുമതലകള്‍

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് സാംസ്‌കാരിക വകുപ്പിന്‍റെ അധിക ചുമതല നല്‍കി. ഇലക്‌ട്രോണിക് ആന്‍ഡ് ഐടി സെക്രട്ടറി യു ആര്‍ രത്തന്‍ ഖേല്‍ക്കര്‍ക്ക് സഹകരണ വകുപ്പിന്‍റെ അധിക ചുമതലയും , കായിക യുവജന ക്ഷേമ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിന് ന്യൂന പക്ഷ ക്ഷേമ വകുപ്പിന്‍റെ അധിക ചുമതലയും നല്‍കി. ബിനു ഫ്രാന്‍സിസിനെ ജല വിഭവ വകുപ്പ് ജോയിന്‍റ് എംഡിയാക്കി നിയമിച്ചു.

ALSO READ:കെ മുരളീധരന്‍റെ തോൽവിയും വിവാദങ്ങളും; തൃശൂര്‍ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു

Last Updated : Jun 10, 2024, 7:28 PM IST

ABOUT THE AUTHOR

...view details