കണ്ണൂർ:കണ്ണൂർ മയ്യിലിൽ ബന്ധുക്കളായ മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ ചീരാച്ചേരിയില്‍ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ്, അഭിനവ്, ജോബിൻ ജിത്ത് എന്നിവരാണ് മരിച്ചത്.
മൺതിട്ടയിടിഞ്ഞ് പുഴയിലേക്ക് വീണു; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു - Drowned death at kannur - DROWNED DEATH AT KANNUR
കണ്ണൂരില്‍ മുങ്ങി മരണം. മൂന്ന് വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്. ഇവർ പുഴക്കരയിൽ നിൽക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു.
Published : Jun 8, 2024, 7:56 AM IST
മീൻ പിടിക്കാൻ എത്തിയ ഇവർ പുഴക്കരയിൽ നിൽക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് രണ്ടുപേർ പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ചാടിയ ഒരാളും മരിച്ചു. കൂടെയുണ്ടായിരുന്ന ഒരു വിദ്യാർഥി നീന്തി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കരയ്ക്ക് കയറ്റിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
Also Read:ഓടിക്കൊണ്ടിരുന്ന വാഗണർ കാറിന് തീ പിടിച്ചു; വാഹനം ഓടിച്ചയാൾ വെന്തു മരിച്ചു